Loading ...

Home National

പനീർശെൽവത്തിന്‍റെ പ്രസ്താവന അസംബന്ധമെന്ന് എഡിഎംകെ വക്താവ്

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ.പനീർശെൽവത്തിനെതിരേ എഡിഎംകെ നേതൃത്വം രംഗത്ത്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനെ തുടർന്നുള്ള പനീർശെൽവത്തിന്‍റെ നിരാശ മാത്രമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ പ്രസ്താവനകൾ അസംബന്ധമാണെന്നും എഡിഎംകെ വക്താവ് അപ്സര റെഡ്ഡി വ്യക്തമാക്കി. പനീർശെൽവം മുഖ്യമന്ത്രിയായി തുടരാൻ എംഎൽഎമാർ ആഗ്രഹിക്കുന്നില്ലെന്നും അപ്സര പറഞ്ഞു.

അതേമസയം, പനീർശെൽവത്തെ പിന്തുണച്ച് ബിജെപി രംഗത്തെത്തി. പനീർശെൽവത്തെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത് പാർട്ടി എംഎൽഎമാരാണെന്നും അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ തീരുമാനം തമിഴ്നാടിനു ഗുണകരമാണെന്നും ബിജെപി നേതാവ് ടി.സൗന്ദർരാജൻ പറഞ്ഞു. പ്രതിസന്ധിഘട്ടങ്ങളിൽ അദ്ദേഹം സംസ്ഥാനത്തെ മികച്ച രീതിയിൽ നയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

പനീർശെൽവത്തിന്‍റെ വെളിപ്പെടുത്തലുകളെ തുടർന്ന് എഡിഎംകെ ജനറൽ സെക്രട്ടറി ശശികല പോയസ് ഗാർഡനിൽ എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
 

Related News