Loading ...

Home Europe

ഫ്രാ​ന്‍​സി​ല്‍ വി​മാ​ന​ങ്ങ​ള്‍ പ​റ​ക്കു​ന്ന​തി​നി​ടെ നേ​ര്‍​ക്കു​നേ​ര്‍ ഇ​ടി​ച്ച്‌ ത​ക​ര്‍​ന്നു; അ​ഞ്ച് മരണം

റെ​ന്ന​സ്: ഫ്രാ​ന്‍​സി​ല്‍ ര​ണ്ട് ചെ​റു​വി​മാ​ന​ങ്ങ​ള്‍ പ​റ​ക്കു​ന്ന​തി​നി​ടെ നേ​ര്‍​ക്കു​നേ​ര്‍ ഇ​ടി​ച്ച്‌ ത​ക​ര്‍​ന്നു. അ​പ​ക​ട​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ മ​രി​ച്ചു. പ​ടി​ഞ്ഞാ​റ​ന്‍-​മ​ധ്യ ഫ്രാ​ന്‍​സി​ലെ ടൂ​ര്‍​സ് ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക്-​കി​ഴ​ക്ക് ആ​യി​രു​ന്നു അ​പ​ക​ടം.ര​ണ്ടു​പേ​ര്‍ സ​ഞ്ച​രി​ച്ച മൈ​ക്രോ​ലൈ​റ്റ് വി​മാ​ന​വും മൂ​ന്ന് യാ​ത്ര​ക്കാ​രു​മാ​യി വ​ന്ന ഡി​എ 40 ടൂ​റി​സ്റ്റ് വി​മാ​ന​വു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. വി​മാ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​രും മ​രി​ച്ചു.മൈ​ക്രോ​ലൈ​റ്റ് വി​മാ​നം ആ​ര്‍​ക്കും അ​പ​ക​ട​മു​ണ്ടാ​ക്കാ​തെ ലോ​ച്ച​സി​ലെ ഒ​രു വീ​ടി​ന്‍റെ വേ​ലി​യി​ലാ​ണ് പ​തി​ച്ച​ത്. ഇ​വി​ടെ​നി​ന്നും 100 മീ​റ്റ​ര്‍‌ മാ​റി ജ​ന​വാ​സ​മി​ല്ലാ​ത്ത പ്ര​ദേ​ശ​ത്താ​ണ് ഡി.​എ40 ടൂ​റി​സ്റ്റ് വി​മാ​നം പ​തി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 50 അ​ഗ്നി​ശ​മ​ന സേ​നാ യൂ​ണി​റ്റു​ക​ളാ​ണ് എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍‌ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related News