Loading ...

Home Gulf

ഒമാനില്‍ മറ്റന്നാള്‍ മുതല്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ

മസ്കറ്റ്: ഒരു ഇടവളയ്ക്കുശേഷം വീണ്ടും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായതിനെതുടര്‍ന്നു ഒമാന്‍ രാത്രികാല നിരോധനാഴ്ച വീണ്ടും ഏര്‍പ്പെടുത്തുന്നു. സുപ്രീം കൗണ്‍സിലിന്‍റേതാണ് തീരുമാനം.

ഒക്ടോബര്‍ 11 മുതല്‍ 24 വരെയാണ് നിരോധനാഴ്ച നിലവില്‍ വരിക. രാത്രി 8 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് നിയന്ത്രണങ്ങള്‍. ഷോപ്പുകളും പൊതു സ്ഥലങ്ങളും ബീച്ചുകളും ഇതിന്‍റെ പരിധിയില്‍വരുമെന്ന് ദേശീയ മാധ്യമങ്ങള്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ജൂലൈ മുതല്‍ കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് ഓഗസ്റ്റ് അവസാനം മുതല്‍ ദിവസേന പുതിയ കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെ 104,129 കോവിഡ് കേസുകളും 1,009 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4.7 ദശലക്ഷം ജനസംഖ്യയുള്ള ഒമാനില്‍ ഓഗസ്റ്റ് മധ്യത്തോടെയാണ് രാത്രികാല കര്‍ഫ്യൂ പിന്‍വലിക്കുകയും ഒക്ടോബര്‍ ഒന്നിന് അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുകയും ചെയ്തത്.

Related News