Loading ...

Home International

റഷ്യയുടെ മധ്യസ്ഥതയില്‍ അര്‍മേനിയയും അസ്സര്‍ബൈജാനും വെടിനിര്‍ത്തലിന് ധാരണയായി

മോസ്കോ: സംഘര്‍ഷത്തിലായിരുന്ന അര്‍മേനിയയും അസ്സര്‍ബൈജാനും വെടിനിര്‍ത്തലിന് ധാരണയായി. റഷ്യയുടെ മധ്യസ്ഥതയില്‍ മോസ്കോയില്‍ വച്ച്‌ നടന്ന ചര്‍ച്ചയിലാണ് രണ്ടു രാജ്യങ്ങളും തമ്മില്‍ ആഴ്ചകളായി നഗ്രോണോ-കരാബാഗ് പ്രവിശ്യയില്‍ നടക്കുന്ന സംഘര്‍ഷത്തിന് അയവ് വരുന്ന തീരുമാനത്തിലേക്ക് എത്തിയത്. സംഘര്‍ഷത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ കൈമാറാനും ധാരണയായി. സെപ്തംബര്‍ 27നാണ് ആക്രമണം ആരംഭിച്ചത്. വെടിനിര്‍ത്തല്‍ ശനിയാഴ്ച പകല്‍ 12 മണി മുതല്‍ പ്രഭല്യത്തില്‍ വരുമെന്നാണ് ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിച്ച റഷ്യന്‍ വിദേശ കാര്യ മന്ത്രി സെര്‍ജി ലാവറോവ് അറിയിക്കുന്നത്. 10 മണിക്കൂറാണ് ഇരു രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ ഒന്നിച്ചിരുത്തി റഷ്യന്‍ വിദേശകാര്യമന്ത്രി ചര്‍ച്ചകള്‍ നടത്തിയത്.

Related News