Loading ...

Home National

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നു

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിയമനിര്‍മാണവുമായി വിവര സാങ്കേതിക വകുപ്പ്. വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതിയാണ് നടപടികള്‍ തുടങ്ങിയത്. മാധ്യമങ്ങളുടെ ധാര്‍മികതയും, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതുമായി ബന്ധപെട്ട വിഷയങ്ങളും ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഒരു കമ്മിറ്റി ആദ്യമായാണ് ചര്‍ച്ച ചെയ്യുന്നത്പാര്‍ലമെന്ററി സമിതി നിയമനിര്‍മാണത്തിനായി 21 വിഷയങ്ങളാണ് പരിഗണിക്കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വ്യാജ വാര്‍ത്ത, വിദ്വേഷ-സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍, സമൂഹമാധ്യമങ്ങളിലെ വ്യക്തിഹത്യ, സംഘര്‍ഷത്തിന് വഴി വെക്കുന്ന പരാമര്‍ശങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഇനി മുതല്‍ നിയമമുണ്ടാകും. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പുറമേ ബ്രോഡ്കാസ്റ്റിംഗ് ചാനലുകള്‍ വഴിയുള്ള ഇത്തരം പ്രക്ഷേപണങ്ങളും സമിതി പരിശോധിക്കും. ശശിതരൂരാണ് വിവരസാങ്കേതിക വകുപ്പിന്റെ പാര്‍ലമെന്ററി സമിതി അധ്യക്ഷന്‍.

Related News