Loading ...

Home International

ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിൽ സംഘര്‍ഷം; എട്ട് പേര്‍ കൊല്ലപ്പെട്ടു

ധാക്ക : ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പിൽ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശി പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.കോക്‌സ് ബസാര്‍ ജില്ലയിലെ കുട്ടുപലോംഗ് ക്യാമ്പിലാണ്  രോഹിഗ്യന്‍ അഭയാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പ്രാദേശിക മയക്കുമരുന്ന് സംഘമായ മുന്ന എന്ന് പേരായ സംഘവും, അര്‍ക്കാന്‍ രോഹിഗ്യ സാല്‍വേഷന്‍ ആര്‍മി എന്ന വിഭാഗവും തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയും രണ്ട് ബംഗ്ലാദേശി പൗരന്മാരും ഉള്‍പ്പെടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ക്യാമ്പിന്റെ അധികാരം സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട് ഏതാനും നാളുകളായി ഇരു വിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു എന്നാണ് വിവരം. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.അതേസമയം ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നൂറോളം അഭയാര്‍ത്ഥികള്‍ കുട്ടുപലോംഗിലെ ക്യാമ്പ്  വിട്ടതായി അധികൃതര്‍ പറഞ്ഞു.



Related News