Loading ...

Home International

അസര്‍ബൈജാന്‍റെ ഷെല്ലിംഗില്‍ അര്‍മേനിയന്‍ കത്തീഡ്രൽ തകർന്നു

മോ​സ്കോ: അ​സ​ര്‍​ബൈ​ജാ​ന്‍ പ​ട്ടാ​ള​ത്തി​ന്‍റെ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ല്‍ നാ​ഗാ​ര്‍​ണോ -ക​രാ​ബാ​ക്ക് മേ​ഖ​ല​യി​ലെ ച​രി​ത്ര​പ്ര​ധാ​ന​മാ​യ അ​ര്‍​മേ​നി​യ​ന്‍ ക്രൈ​സ്ത​വ ക​ത്തീ​ഡ്ര​ലി​നു വ്യാ​പ​ക​നാ​ശം. ഷൂ​ഷാ ന​ഗ​ര​ത്തി​ലെ ഹോ​ളി സേ​വ്യ​ര്‍ ക​ത്തീ​ഡ്ര​ലി​ന്‍റെ മേ​ല്‍​ക്കൂ​ര​യു​ടെ ഒ​രു ഭാ​ഗം നി​ലം​പൊ​ത്തി. പ​ള്ളി​ക്കു​ള്ളി​ലും നാ​ശ​മു​ണ്ടാ​യി. 1887ല്‍​പ​ണി തീ​ര്‍​ത്ത ഈ ​ക​ത്തീ​ഡ്ര​ല്‍ അ​ര്‍​മേ​നി​യ​ന്‍ അ​പ്പ​സ്തോ​ലി​ക സ​ഭ​യി​ലെ അ​ര്‍​ത്‌​സാ​ഖ് രൂ​പ​താ മെ​ത്രാ​ന്‍റെ ആ​സ്ഥാ​ന​മാ​ണ്. 1920ല്‍​അ​സ​ര്‍​ബൈ​ജാ​ന്‍​കാ​ര്‍ അ​ര്‍​മേ​നി​യ​ന്‍ വം​ശ​ജ​രെ കൂ​ട്ട​ക്കൊ​ല ചെ​യ്ത​തി​നി​ട​യി​ലും ഈ ​പ​ള്ളി​ക്കു നാ​ശം നേ​രി​ട്ടി​രു​ന്നു. നാ​ഗാ​ര്‍​ണോ- ക​രാ​ബാ​ക്കി​നെ ചൊ​ല്ലി അ​ര്‍​മേ​നി​യ​യും അ​സ​ര്‍​ബൈ​ജാ​നും ത​മ്മി​ല്‍ ക​ഴി​ഞ്ഞ​മാ​സം 27ന് ​ആ​രം​ഭി​ച്ച സൈ​നി​ക ഏ​റ്റു​മു​ട്ട​ലി​ല്‍ മൂ​ന്നൂ​റി​ല​ധി​കം പേ​ര്‍ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ടു.സം​ഘ​ര്‍​ഷം അ​വ​സാ​നി​പ്പി​ക്കാ​ന്‍ റ​ഷ്യ​യും ഫ്രാ​ന്‍​സും യു​എ​സും ശ്ര​മി​ച്ചു​വ​രു​ന്നു. ഈ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള അ​ന്താ​രാ​ഷ്‌​ട്ര നി​രീ​ക്ഷ​ക​ര്‍ അ​സ​ര്‍​ബൈ​ജാ​ന്‍റെ വി​ദേ​ശ മ​ന്ത്രി​യു​മാ​യി ​ഇ​ന്ന​ലെ ജ​നീ​വ​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തി. അ​ര്‍​മേ​നി​യ​ന്‍ വി​ദേ​ശ​മ​ന്ത്രി തി​ങ്ക​ളാ​ഴ്ച മോ​സ്കോ​യി​ല്‍ റ​ഷ്യ​ന്‍‌ നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. അ​സ​ര്‍​ബൈ​ജാ​ന്‍റെ ഉ​ള്ളി​ല്‍ സ്വ​ത​ന്ത്ര​പ്ര​ദേ​ശ​മാ​യി നി​ല​നി​ര്‍​ക്കു​ന്ന നാ​ഗാ​ര്‍​ണോ​യി​ല്‍ അ​ര്‍​മേ​നി​യ​ന്‍ ക്രൈ​സ്ത​വ​ര്‍​ക്കാ​ണു ഭൂ​രി​പ​ക്ഷം. അ​സ​ര്‍​ബൈ​ജാ​ന് ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​ത്ത നാ​ഗാ​ര്‍​ണോ​യ്ക്ക് അ​ര്‍​മേ​നി​യ​യു​ടെ പി​ന്തു​ണ​യു​ണ്ട്.

Related News