Loading ...

Home International

സ്വീഡന്‍ നയം മാറ്റുന്നു;ഗ്രീ​സി​ലെ അ​ഭ​യാ​ര്‍​ഥി​ ക്യാമ്പുകളിൽ ​നി​ന്ന് ഒ​രാ​ളെ​പ്പോ​ലും സ്വീ​ക​രി​ക്കില്ല

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ലി​ബ​റ​ല്‍ ചി​ന്താ​ഗ​തി​ക്കു പേ​രു​കേ​ട്ട സ്വീ​ഡ​ന്‍ കു​ടി​യേ​റ്റ​ക്കാ​രോ​ടും അ​ഭ​യാ​ര്‍​ഥി​ക​ളോ​ടു​മു​ള്ള ന​യം മാ​റ്റു​ന്നു. ഗ്രീ​സി​ലെ അ​ഭ​യാ​ര്‍​ഥി​ ക്യാമ്പുകളിൽ നി​ന്ന് ഒ​രാ​ളെ​പ്പോ​ലും സ്വീ​ക​രി​ക്കു​ക​യി​ല്ലെ​ന്ന് സ്വീ​ഡി​ഷ് സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. 2015ല്‍ 1,60,000 ​അ​ഭ​യാ​ര്‍​ഥി​ക​ളെ സ്വീ​ഡ​ന്‍ സ്വീ​ക​രി​ച്ചി​രു​ന്നു. യൂ​റോ​പ്പ് മ​തി​ലു​ക​ള്‍ പ​ണി​യു​ന്നി​ല്ല എ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി സ്റ്റെ​ഫാ​ന്‍ ലേ​ഫെ​ന്‍ അ​ന്നു പ​റ​ഞ്ഞ​ത്. അ​തി​നു​ശേ​ഷം സ്വീ​ഡ​ന്‍ ഏ​റെ മാ​റി. ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​ടെ കൂ​ട്ടം ചേ​ര്‍​ന്നു​ള്ള ആ​ക്ര​മ​ണ​ങ്ങ​ള്‍ ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി. ജ​ര്‍​മ​ന്‍ ദി​ന​പ​ത്ര​മാ​യ വെ​ല്‍​റ്റ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം പ്ര​സ്താ​വി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 2020ല്‍ ​ഇ​തു​വ​രെ ഗു​ണ്ടാ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ 27 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. രാ​ഷ്‌​ട്ര​സം​വി​ധാ​നം​ത​ന്നെ ത​ക​രാ​റി​ലാ​കു​മെ​ന്നു ഭ​യ​പ്പെ​ടു​ന്ന​താ​യി പോ​ലീ​സ് മേ​ധാ​വി മാ​റ്റ്സ് ലേ​ഫിം​ഗ് പ​റ​ഞ്ഞു. കു​റ്റ​വാ​ളി​ക​ളി​ല്‍ 58 ശ​ത​മാ​നം പേ​രും അ​ഭ​യാ​ര്‍​ഥി​കളാ​യി എ​ത്തി​യ​വ​രാ​ണെ​ന്ന് പ​ഠ​ന​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Related News