Loading ...

Home International

10 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് ഭക്ഷണം;സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ വേ​ള്‍​ഡ് ഫു​ഡ് പ്രോ​ഗ്രാ​മി​ന്

സ്റ്റോ​ക്കോം: സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം പ്ര​ഖ്യാ​പി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യ്ക്ക് കീ​ഴി​ലെ വേ​ള്‍​ഡ് ഫു​ഡ് പ്രോ​ഗ്രാ​മി​ന് (ഡ​ബ്ല്യു​എ​ഫ്പി)​ആ​ണ് നെ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ച്ച​ത്. ലോ​ക​ത്തി​ലെ പ​ട്ടി​ണി മാ​റ്റാ​ന്‍ ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​നാ​ണ് പു​ര​സ്‌​കാ​രം. 88 രാ​ജ്യ​ങ്ങ​ളി​ലെ 10 കോ​ടി ജ​ന​ങ്ങ​ള്‍​ക്ക് ഡ​ബ്ല്യു​പി​എ​ഫ് എ​ല്ലാ​വ​ര്‍​ഷ​വും ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്നു​ണ്ട്.ദാരിദ്ര്യനിര്‍മാര്‍ജനത്തിനായി ഐക്യരാഷ്ട്രസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസുരക്ഷാ മേഖലയിലെ ഏറ്റവും വലിയ സംഘടനയാണിത്. എണ്‍പതില്‍ അധികം രാജ്യങ്ങളിലായി ഒന്‍പത് കോടിയിലധികം ആളുകളുടെ പട്ടിണി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘടന നടത്തുന്നത്. റോം ആസ്ഥാനമാക്കിയാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. 1963ല്‍ ആണ് ഇത് സ്ഥാപിക്കപ്പെട്ടത്. അന്താരാഷ്ട്രതലത്തിലുള്ള ഐക്യദാര്‍ഢ്യത്തിന്റെയും ബഹുമുഖസഹകരണത്തിന്റെയും ആവശ്യകത കോവിഡ് 19ന്റെപുതിയസാഹചര്യത്തില്‍ മറ്റെന്നത്തേക്കാളും പ്രധാനമാണെന്ന് പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബെറിറ്റ് റെയ്‌സ് ആന്‍ഡേഴ്‌സണ്‍ അഭിപ്രായപ്പെട്ടു. 10 ദശലക്ഷം സ്വീഡിഷ് ക്രൗണ്‍ (ഏകദേശം 8.26 കോടി രൂപ) ആണ്പുരസ്‌കാരത്തുക. ഡിസംബര്‍ പത്തിന് ഓസ്‌ലോയില്‍ പുരസ്‌കാരം സമ്മാനിക്കും.

Related News