Loading ...

Home youth

തൊഴിലവസരങ്ങള്‍

കൊച്ചി: ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ എഞ്ചിന്‍ ഡ്രൈവര്‍ തസ്തികയില്‍ ഓപ്പണ്‍-അഞ്ച്, ഇറ്റിബി-ഒന്ന്, എസ്.സി-ഒന്ന്, മുസ്ലീം-ഒന്ന്, എല്‍.സി/ആംഗ്ലോ ഇന്‍ഡ്യന്‍-ഒന്ന്, ഒ.ബി.സി-ഒന്ന് വിഭാഗങ്ങളിലെ താത്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. യോഗ്യത എഴുത്തും, വായനയും അറിഞ്ഞിരിക്കണം, കേരള ഇന്‍ലാന്‍ഡ് വെസ്സല്‍സ് റൂള്‍സ് 2010 നു കീഴില്‍ നല്‍കിയിട്ടുളള ഫസ്റ്റ് ക്ലാസ് എഞ്ചിന്‍ ഡ്രൈവര്‍ ലൈസന്‍സ് (സ്ത്രീകളും, ഭിന്നശേഷിക്കാരും അര്‍ഹരല്ല). വയസ് 2020 ജനുവരി ഒന്നിന് 18-37 വയസ് കവിയാന്‍ പാടുളളതല്ല. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്ബളം 732 (ദിവസവേതനം) യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഒക്‌ടോബര്‍ 23-ന് മുമ്ബായി ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ വിവിധ ഓഫീസുകളിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, കാഞ്ഞങ്ങാട്, കണ്ണൂര്‍, നാദാപുരം, ആലപ്പുഴ, ചേലക്കര, അടൂര്‍, കോട്ടയം ഓഫീസുകളില്‍ പ്രോജക്‌ട് അസിസ്റ്റന്റ്, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ഓഫീസുകളില്‍ സീനിയര്‍ അസിസ്റ്റന്റ്, തൃശ്ശൂര്‍, പേരാമ്ബ്ര ഓഫീസുകളില്‍ അക്കൗണ്ടന്റ്, പട്ടാമ്ബി ഓഫീസില്‍ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലാണ് ഒഴിവുകള്‍.

സമാന തസ്തികയിലും ശമ്ബള സ്‌കെയിലിലുമുള്ള സര്‍ക്കാര്‍ വകുപ്പുകളിലേയും പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് അപേക്ഷിക്കാം. 30700-65400 രൂപ ശമ്ബള സ്‌കെയിലും ബിരുദാനന്തര ബിരുദവും കമ്ബ്യൂട്ടര്‍ ഡിപ്ലോമയുള്ള ജീവനക്കാര്‍ക്ക് പ്രോജക്‌ട് അസിസ്റ്റന്റിന്റെയും ഇതേ ശമ്ബള സ്‌കെയിലും എം.കോം അഥവാ സിഎ/ ഐസിഡബ്ല്യുഎ (ഇന്റര്‍) യും കമ്ബ്യൂട്ടര്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് സീനിയര്‍ അസിസ്റ്റന്റ്/ അക്കൗണ്ടന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ബിരുദവും ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍, ഷോര്‍ട്ട് ഹാന്‍ഡ്, വേഡ് പ്രോസസ്സിംഗ് എന്നിവയില്‍ പ്രാവിണ്യവും, 26500-56700 രൂപ ശമ്ബള സ്‌കെയിലുള്ളവര്‍ക്ക് എക്‌സിക്യൂട്ടീവ് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച ഡെപ്യൂട്ടേഷന്‍ അപേക്ഷഫോം (ഫോം നമ്ബര്‍-144, പാര്‍ട്ട്-1), ബയോഡാറ്റ, മാതൃവകുപ്പില്‍ നിന്നുള്ള എന്‍ഒസി എന്നിവ സഹിതം ഒക്‌ടോബര്‍ 20നകം മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍, റ്റി.സി.27/588(7) ആന്‍ഡ് (8), സെന്റിനല്‍, മൂന്നാംനില, പാറ്റൂര്‍, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം-35 എന്ന വിലാസത്തില്‍ ലഭ്യമാക്കണം.

സ്ത്രീകളുടെയും കുട്ടികളുടെയും ഹോമില്‍ നിയമനം

വനിത ശിശുവികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വിവിധ ജില്ലകളിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക് സൈക്കോളജിസിറ്റ് (പാര്‍ട്ട് ടൈം), ഫീല്‍ഡ് വര്‍ക്കര്‍, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ്, എന്നീ തസ്തികകളിലേയ്ക്ക് സ്ത്രീ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പാര്‍ട്ട് ടൈം തസ്തികകള്‍ ഒഴികെ മറ്റെല്ലാം താമസിച്ച്‌ ജോലി ചെയ്യേണ്ടവയാണ്. സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയില്‍ പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലായി മൂന്നൊഴിവാണുള്ളത്. എം.എസ്.സി/എം.എ (സൈക്കോളജി) യും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രതിമാസ വേതനം 7000 രൂപ.

ഫീല്‍ഡ് വര്‍ക്കര്‍ തസ്തികയില്‍ ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ രണ്ടൊഴിവ്. എം.എസ്.ഡബ്ല്യു/ എം.എ.സോഷ്യോളജി/ എം.എ. സൈക്കോളജി/ എം.എസ്‌സി. സൈക്കോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 10500 രൂപ.
കെയര്‍ടേക്കര്‍ തസ്തികയില്‍ പാലക്കാട്, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. പി.ഡി.സി യോഗ്യത. പ്രതിമാസ വേതനം 9500 രൂപ.
സെക്യൂരിറ്റി തസ്തികയില്‍ (കണ്ണൂര്‍) ഒരൊഴിവാണുള്ളത്. എസ്.എസ്.എല്‍.സിയാണ് യോഗ്യത. പ്രതിമാസ വേതനം 7500 രൂപ.

ക്ലീനിംഗ് സ്റ്റാഫ് തസ്തികയില്‍ കണ്ണൂര്‍ ജില്ലയില്‍ ഒരൊഴിവ്്. അഞ്ചാം ക്ലാസ് യോഗ്യത. പ്രതിമാസം 6500 രൂപ വേതനം. പ്രായപരിധി 23-35 വയസ്സിനുമിടയ്ക്ക്.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 20 ന് വൈകിട്ട് അഞ്ചിനു മുന്‍പായി ലഭ്യമാക്കണം. അപേക്ഷ അയക്കുന്ന ജില്ലയുടെ പേര്, തസ്തികയുടെ പേര് എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷ അയക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം. ഇ-മെയില്‍: spdkeralamss@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.keralasamakhya.org. ഇ.മെയില്‍: keralasamakhya@gmail.com, ഫോണ്‍: 0471-2348666.

പ്രിന്‍സിപ്പാള്‍ കരാര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രീ എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററിലെ പ്രിന്‍സിപ്പാള്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ നിന്നും പ്രിന്‍സിപ്പാള്‍/ സെലക്ഷന്‍ ഗ്രേഡ് ലക്ചറര്‍/ സീനിയര്‍ ഗ്രേഡ് ലക്ചറര്‍ തസ്തികകളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ എന്നിവ സഹിതം 27ന് വൈകിട്ട് അഞ്ചിന് മുമ്ബായി ഡയറക്ടര്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം - നന്ദാവനം റോഡ്, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0471 2737246.

Related News