Loading ...

Home cinema

'കാളിയന്‍' ഉപേക്ഷിച്ചിട്ടില്ല, ചിത്രീകരണം അടുത്തവര്‍ഷം ആരംഭിക്കുമെന്ന് നിര്‍മ്മാതാവ്

എസ്. മഹേഷ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'കാളിയന്റെ' പ്രഖ്യാപനം കഴിഞ്ഞിട്ട് രണ്ട് വര്‍ഷം പിന്നിട്ടു. സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടുമില്ല. ഇതോടെ സിനിമ അണിയറ പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചോ എന്ന സംശയം പ്രക്ഷകര്‍ക്ക് ഉണ്ടാവുകയും ചെയ്തു. ആ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍.

സിനിമ ഉപേക്ഷിച്ചിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് 'കമന്റിലൂടെ' വ്യക്തമാക്കി. കാളിയന്‍ ഉപേക്ഷിച്ചോ എന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം. 'ഒരിക്കലുമില്ല' എന്നാണ് അദ്ദേഹം നല്‍കിയ മറുപടി. 2021ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. പുതിയ സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താവും ചിത്രീകരണം. തെന്നിന്ത്യന്‍ താരം സത്യരാജും സിനിമയുടെ ഭാഗമാകും.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.ഇതിനിടയില്‍ പൃഥ്വിരാജ് ആടുജീവിതം ഉള്‍പ്പെടെയുള്ള പ്രോജക്ടുകളുമായി തിരക്കിലായിരുന്നു.

Related News