Loading ...

Home Kerala

സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ നെ​ല്ല് നേരിട്ടു സം​ഭ​രിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക​​​ര്‍​ഷ​​​ക​​​രി​​​ല്‍ നി​​​ന്നു നേ​​രി​​ട്ട് നെ​​​ല്ല് സം​​​ഭ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ര്‍​ന്ന മ​​​ന്ത്രി​​​ത​​​ല യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യി. പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ര്‍, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലെ നെ​​​ല്ലാ​​​ണു സം​​​ഭ​​​രി​​​ക്കു​​​ക. ഒ​​​രു കി​​​ലോ നെ​​​ല്ലി​​​ന് ക​​​ര്‍​ഷ​​​ക​​​ന് 27.48 രൂ​​​പ ന​​​ല്‍​കും. പാ​​​ഡി റ​​​സീ​​​റ്റ് അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ക​​​ര്‍​ഷ​​​ക​​​ന് നെ​​​ല്ല് അ​​​ള​​​ന്ന അ​​​ന്നു​​​ത​​​ന്നെ പ​​​ണം ന​​​ല്‍​കും. ഇ​​​തി​​​നു സം​​​ഘ​​​ങ്ങ​​​ളെ അ​​​ല്ലെങ്കി​​​ല്‍ കേ​​​ര​​​ള ബാ​​​ങ്കി​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തും.പാ​​​ഡി റ​​​സീ​​​റ്റ് ന​​​ല്‍​കു​​​ന്ന​​​തി​​​ന് സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ള്‍​ക്ക് സാ​​​ങ്കേ​​​തി​​​ക സൗ​​​ക​​​ര്യം സ​​​പ്ലൈ​​​കോ ഏ​​​ര്‍​പ്പെ​​​ടു​​​ത്തും. നെ​​​ല്ലി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം പ​​​രി​​​ശോ​​​ധി​​​ച്ച്‌ എ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് സ​​​പ്ലൈ​​​കോ പാ​​​ഡി പ്രൊ​​​ക്യു​​​വ​​​ര്‍​മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​രു​​​ടെ സേ​​​വ​​​നം സം​​​ഘ​​​ങ്ങ​​​ള്‍​ക്ക് ല​​​ഭ്യ​​​മാ​​​ക്കും.

സം​​​ഘ​​​ങ്ങ​​​ള്‍ സം​​​ഭ​​​ര​​​ണം മാ​​​ത്ര​​​മാ​​​ണ് നി​​​ര്‍​വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ല്‍ ഒ​​​രു ക്വി​​​ന്‍റ​​​ല്‍ നെ​​​ല്ല് എ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് ഗ​​​ണ്ണി​​​ബാ​​​ഗ്, ക​​​യ​​​റ്റി​​​റ​​​ക്ക്, വാ​​​ഹ​​​ന​​​സൗ​​​ക​​​ര്യം, ഗോ​​​ഡൗ​​​ണ്‍ വാ​​​ട​​​ക, ക​​​മ്മീ​​​ഷ​​​ന്‍ എ​​​ന്നീ ഇ​​​ന​​​ങ്ങ​​​ളി​​​ല്‍ 73 രൂ​​​പ ന​​​ല്‍​കും. നെ​​​ല്ല് അ​​​രി​​​യാ​​​ക്കി ന​​​ല്‍​കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ ഒ​​​രു ക്വി​​​ന്‍റ​​​ല്‍ നെ​​​ല്ലി​​​ന് 214 രൂ​​​പ സം​​​ഘ​​​ങ്ങ​​​ള്‍​ക്ക് ന​​​ല്‍​കും.പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യി​​​ല്‍ സം​​​ഭ​​​ര​​​ണം മു​​​ത​​​ല്‍ നെ​​​ല്ല് അ​​​രി​​​യാ​​​ക്കി കൈ​​​മാ​​​റു​​​ന്ന​​​ത് വ​​​രെ​​​യു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ള്‍ നി​​​ര്‍​വ​​​ഹി​​​ക്കും. മി​​​ല്ലു​​​ക​​​ളു​​​മാ​​​യി അ​​​വ​​​ര്‍ ക​​​രാ​​​റി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടും. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ല്‍ സ​​​പ്ലൈ​​​കോ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണം ന​​​ട​​​ത്ത​​​ണം. സം​​​ഘ​​​ങ്ങ​​​ള്‍ സ്വ​​​ന്തം നി​​​ല​​​യി​​​ല്‍ പ​​​ര​​​മാ​​​വ​​​ധി സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തും. മ​​​തി​​​വ​​​രാ​​​ത്ത ജി​​​ല്ല​​​ക​​​ളി​​​ല്‍ സം​​​ഭ​​​ര​​​ണ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് ജി​​​ല്ലാ​​​ക​​​ള​​​ക്ട​​​ര്‍​മാ​​​രു​​​ടെ സ​​​ഹാ​​​യം അ​​​ഭ്യ​​​ര്‍​ഥി​​​ക്കും.

അ​​​ടു​​​ത്ത സീ​​​സ​​​ണ്‍ മു​​​ത​​​ല്‍ കൂ​​​ടു​​​ത​​​ല്‍ നെ​​​ല്ല് സം​​​ഭ​​​രി​​​ക്കു​​​ന്ന​​​തി​​​ന് സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘ​​​ങ്ങ​​​ള്‍ സ്വ​​​ന്തം നി​​​ല​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഗോ​​​ഡൗ​​​ണു​​​ക​​​ള്‍ പ​​​ണി​​​യും. ഇ​​​തി​​​നാ​​​യി ന​​​ബാ​​​ര്‍​ഡി​​​ല്‍ നി​​​ന്നു​​​മു​​​ള്ള അ​​​ഗ്രി​​​ക​​​ള്‍​ച്ച​​​റ​​​ല്‍ ഇ​​​ന്‍​ഫ്രാ​​​സ്ട്ര​​​ക്ച​​​ര്‍ ഡെവ​​​ല​​​പ്മെ​​​ന്‍റ് ഫ​​​ണ്ട് പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്തും.

മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ന് പു​​​റ​​​മെ മ​​​ന്ത്രി​​​മാ​​​രാ​​​യ പി. ​​​തി​​​ലോ​​​ത്ത​​​മ​​​ന്‍, എ.​​​കെ. ബാ​​​ല​​​ന്‍, കെ.​​​കൃ​​​ഷ്ണ​​​ന്‍​കു​​​ട്ടി എ​​​ന്നി​​​വ​​​രും, ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും യോ​​​ഗ​​​ങ്ങ​​​ളി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു. പാ​​​ല​​​ക്കാ​​​ട്, തൃ​​​ശൂ​​​ര്‍, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ളി​​​ലെ നെ​​​ല്ല് എ​​​ടു​​​ക്കാ​​​ന്‍ താ​​​ല്‍​പ​​​ര്യ​​​മു​​​ള്ള സം​​​ഘ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, സ​​​ഹ​​​ക​​​ര​​​ണ സെ​​​ക്ര​​​ട്ട​​​റി, സ​​​ഹ​​​ക​​​ര​​​ണ ര​​​ജി​​​സ്ട്രാ​​​ര്‍, ജി​​​ല്ല​​​ക​​​ളി​​​ലെ സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ യോ​​​ഗം ചേ​​​ര്‍​ന്നു. 105 സം​​​ഘ​​​ങ്ങ​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍ യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

Related News