Loading ...

Home sports

മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന രക്ഷപ്പെട്ടു ; ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇക്വഡോറിനെതിരേ ഒരു ഗോള്‍ ജയം

ബ്യൂണസ് ഐറിസ്: ലോകകപ്പ് യോഗ്യതാ മത്സരത്തിനിറങ്ങിയ അര്‍ജന്റീനയ്ക്ക് ആദ്യ മത്സരത്തില്‍ തിളക്കം കുറഞ്ഞ ജയം. ബ്യൂണസ് ഐറിസിലെ ഒഴിഞ്ഞ ഗ്യാലറിക്ക് മുന്നില്‍ സൂപ്പര്‍താരം ലയണേല്‍ മെസ്സിയുടെ പെനാല്‍റ്റിഗോളില്‍ ഇക്വഡോറിനെതിരേയായിരുന്നു ജയം. സ്വന്തം മൈതാനത്തിന്റെ ആനുകൂല്യവും പന്ത് കൈവശം വെയ്ക്കുന്ന കാര്യത്തിലുള്ള മുന്‍തൂക്കവുമെല്ലാം ഉണ്ടായിട്ടും അര്‍ജന്റീനയ്ക്ക് വന്‍ വിജയം സാധ്യമായില്ല.

പുതിയ മുന്നേറ്റവുമായി കളത്തില്‍ എത്തിയ അര്‍ജന്റീനയ്ക്ക് 12 ാം മിനിറ്റില്‍ ഗോള്‍ നേടാനായെങ്കിലും നേരിയ മുന്‍തൂക്കവുമായി കളി പൂര്‍ത്തിയാക്കേണ്ടി വന്നു. ഇക്വഡോര്‍ പ്രതിരോധക്കാര്‍ ലൂക്കാസ് ഒക്കാമ്ബോസിനെ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ സ്‌പോട്ട് കിക്കാണ് സൂപ്പര്‍താരം ഗോളാക്കി മാറ്റയത്. പന്തടക്കത്തിലും കൂടുതല്‍ പാസുകളുമായി കളം നിറഞ്ഞെങ്കിലും അര്‍ജന്റീനയ്ക്ക് ഭാഗ്യം കൊണ്ടാണ് രക്ഷപ്പെടാന്‍ കഴിഞ്ഞത്. ഒരു വര്‍ഷത്തിന് അടുത്ത് ഇടവേളയ്ക്ക് ശേഷമാണ് മെസ്സി അര്‍ജന്റീന ജഴ്‌സിയില്‍ കളത്തില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു താരം ലാറ്റിനമേരിക്കന്‍ ടീമില്‍ അവസാനം കളിച്ചത്.

ബ്യൂണസ് ഐറിസിലെ ബൊക്കാ ജൂനിയേഴ്‌സിന്റെ മൈതാനമായ ലാ ബൊംബോനേറയില്‍ കാണികള്‍ ഇല്ലായിരുന്നെങ്കിലും മെസ്സി മെസ്സി എന്ന് ആര്‍ത്ത് വിളിക്കുന്ന കാണികളുടെ ആരവം വരുത്താന്‍ അധികൃതര്‍ ശ്രമിച്ചിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കാണികള്‍ ഒഴിഞ്ഞു നിന്നത്. 856,000 പേര്‍ക്കാണ് അര്‍ജന്റീനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്. 22,700 മരണവും റിപ്പോര്‍ട്ട് ചെയ്തത്  സാഹചര്യത്തിലായിരുന്നു ലോകകപ്പ് യോഗ്യതാ മത്സരം നടന്നത്. ഗോളോടെ രാജ്യാന്തര ഗോളുകളുടെ കാര്യത്തില്‍ തന്റെ മുഖ്യ എതിരാളികളായ ക്രിസ്ത്യാനോയ്ക്കും ലൂയിസ് സുവാരസിനും ഒപ്പമെത്താനും മെസ്സിക്കായി.

കഴിഞ്ഞ വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ചിലിയെ 2 - 1 ന് ഉറുഗ്വേ വീഴ്ത്തിയിരുന്നു. പത്തു ടീമുകള്‍ ഹോം എവേ അടിസ്ഥാനത്തില്‍ കളിക്കുന്ന യോഗ്യതാ മത്സരങ്ങളില്‍ നാലു ടീമുകള്‍ക്കാണ് യോഗ്യത. അഞ്ചാമത് വരുന്ന ടീമിന് പ്ലേ  ഓഫ് ജയിച്ചും യോഗ്യത നേടാനാകും. ബൊളീവിയയ്ക്ക് എതിരേ ലാ പാസിലാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ചൊവ്വാഴ്ച à´ˆ മത്സരം നടക്കുമ്ബോള്‍ ഇക്വഡോര്‍ നാട്ടില്‍ ഉറുഗ്വേയെ നേരിടും.


Related News