Loading ...

Home International

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ കവയത്രി ലൂയിസ് ഗ്ലക്കിന്

സ്റ്റോ​ക്ക്ഹോം: ഈ ​വ​ര്‍​ഷ​ത്തെ സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്‌​കാ​രം അ​മേ​രി​ക്ക​ന്‍ ക​വ​യി​ത്രി ലൂ​യി​സ് ഗ്ല​ക്കി​ന്. 'വ്യ​ക്തി​യു​ടെ അ​സ്തി​ത്വ​ത്തെ സാ​ര്‍​വലൗ​കി​ക​മാ​ക്കു​ന്ന തീ​ക്ഷ്ണ സൗ​ന്ദ​ര്യ​മാ​ര്‍​ന്ന, സ്പ​ഷ്ട​മാ​യ കാ​വ്യാ​ത്മ​ക ശ​ബ്ദ​ത്തി​ന്' ആ​ണ് പു​ര​സ്കാ​ര​മെ​ന്ന് സ്വീ​ഡി​ഷ് അ​ക്കാ​ദ​മി വ്യ​ക്ത​മാ​ക്കി. ഏ​ഴ​ര​ക്കോ​ടി രൂ​പ​യാ​ണ് സ​മ്മാ​ന​ത്തു​ക.

എ​ഴു​പ​ത്തേ​ഴാം വ​യ​സി​ലാ​ണ് ഗ്ല​ക്കി​ന്‍റെ പു​ര​സ്കാ​ര​ല​ബ്ദി. 1993ല്‍ ​പു​ലി​സ്റ്റ​ര്‍ പു​ര​സ്കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. 2014ല്‍ ​നാ​ഷ​ണ​ല്‍ ബു​ക്ക് അ​വാ​ര്‍​ഡി​നും അ​ര്‍​ഹ​യാ​യി​ട്ടു​ണ്ട്. 12 ക​വി​താ സ​മാ​ഹാ​ര​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. 1943 ല്‍ ​ന്യൂ​യോ​ര്‍​ക്കി​ലാ​ണ് ഗ്ലൂ​ക്കി​ന്‍റെ ജ​ന​നം. മ​സാ​ച്യു​സെ​റ്റ്‌​സി​ലെ കേം​ബ്രി​ഡ്ജി​ല്‍ താ​മ​സി​ക്കു​ന്ന അ​വ​ര്‍ ക​ണ​ക്റ്റി​ക്ക​ട്ടി​ലെ ന്യൂ ​ഹാ​വ​നി​ലെ യേ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ഇം​ഗ്ലീ​ഷ് പ്രൊ​ഫ​സ​റാ​ണ്.

Related News