Loading ...

Home Kerala

വാ​ട്സ്‌ആ​പ്പ് സ്റ്റാ​റ്റ​സി​ല്‍​നി​ന്ന് 500 രൂ​പ; ത​ട്ടി​പ്പി​ന്‍റെ പു​തു​വ​ഴി​യെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: വാ​ട്സ്‌ആ​പ്പ് സ്റ്റാ​റ്റ​സ് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ചു മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. സ്റ്റാ​റ്റ​സി​ലൂ​ടെ ദി​വ​സ​വും 500 രൂ​പ വ​രെ സ​ന്പാ​ദി​ക്കാ​ന്‍ അ​വ​സ​രം എ​ന്ന രീ​തി​യി​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​രെ സം​ഘ​ടി​പ്പി​ച്ചു പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ള്‍ സ​ജീ​വ​മാ​യി​ട്ടു​ണ്ടെ​ന്നാ​ണ് കേ​ര​ള പോ​ലീ​സ് മു​ന്ന​റി​യി​പ്പ്.

സ്റ്റാ​റ്റ​സി​ലൂ​ടെ ദി​വ​സ​വും 500 രൂ​പ വ​രെ സമ്പാദി​ക്കാ​ന്‍ അ​വ​സ​രം എ​ന്ന രീ​തി​യി​ല്‍ വാ​ട്സ് ആ​പ്പി​ലൂ​ടെ ധാ​രാ​ളം സ​ന്ദേ​ശ​ങ്ങ​ള്‍ ഷെ​യ​ര്‍ ചെ​യ്യു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. സ്റ്റാ​റ്റ​സി​നൊ​പ്പം ന​ല്‍​കി​യി​രി​ക്കു​ന്ന ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്താ​ല്‍ ഒ​റ്റ പേ​ജു​ള്ള ഒ​രു വെ​ബ്സൈ​റ്റി​ലേ​ക്കാ​ണ് പോ​വു​ക. അ​തി​ല്‍ നി​ങ്ങ​ള്‍ വാ​ട്സ്‌ആ​പ്പി​ല്‍ ഷെ​യ​ര്‍ ചെ​യ്യു​ന്ന സ്റ്റാ​റ്റ​സു​ക​ള്‍ 30 ല്‍ ​കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ കാ​ണാ​റു​ണ്ടോ? എ​ങ്കി​ല്‍ നി​ങ്ങ​ള്‍​ക്കും ഉ​ണ്ടാ​ക്കാം ദി​വ​സേ​ന 500 രൂ​പ വ​രെ നേ​ടാം എ​ന്നാ​ണ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ ബ്രാ​ന്‍​ഡു​ക​ളു​ടെ പ​ര​സ്യ​ങ്ങ​ള്‍ വാ​ട്സ്‌ആ​പ്പി​ല്‍ സ്റ്റാ​റ്റ​സാ​യി പോ​സ്റ്റ് ചെ​യ്താ, ഒ​രു സ്റ്റാ​റ്റ​സി​ന് 10 മു​ത​ല്‍ 30 രൂ​പ​വ​രെ ല​ഭി​ക്കു​മെ​ന്നും വാ​ട്സ്‌ആ​പ്പി​ലൂ​ടെ മാ​ത്രം 500 രൂ​പ നേ​ടാ​മെ​ന്നു​മാ​ണ് വെ​ബ്സൈ​റ്റി​ല്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.ഇ​തി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ര്‍​ന്ന് ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ബാ​ങ്കിം​ഗ് ത​ട്ടി​പ്പു​ക​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നു​മാ​ണ് സാ​ധ്യ​ത. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു.

Related News