Loading ...

Home International

രസതന്ത്രനൊബേല്‍ പുരസ്‌കാരം രണ്ട് വനിതകള്‍ക്ക്

സ്റ്റോക്ക്ഹോം: രസതന്ത്ര ശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. രണ്ടു പേരാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. ഇമ്മാന്യുവല്‍ ചാര്‍പെന്‍ഡിയര്‍, ജന്നിഫര്‍ ഡൗന എന്നിവര്‍ക്കാണ് പുരസ്‌കാരം. ജീനോം എഡിറ്റിംഗിലെ കണ്ടുപിടുത്തങ്ങള്‍ക്കാണ് പുരസ്‌കാരം. ബര്‍ലനിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറാണ് ഇമ്മാന്യുവല്‍ ചാര്‍പെന്‍ഡിയര്‍. ബെര്‍കിലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഗവേഷകയാണ് ജന്നിഫര്‍ ഡൗന. ജനിതക എഡിറ്റിംഗിന് സഹായിക്കുന്ന ഒരു ശാസ്ത്ര ഉപാധി കണ്ടെത്തിയതിനാണ് ഇരുവര്‍ക്കും പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ സമിതി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ഭൗതിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരവും വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരവും പ്രഖ്യാപിച്ചിരുന്നു. റോജര്‍ പെന്‍റോസ്, റെയ്ന്‍ ഹാര്‍ഡ്, ജന്‍സല്‍, ആന്‍ഡ്രിയ ഗെസ് എന്നിവരാണ് ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. തമോഗര്‍ത്തത്തെ കുറിച്ചുള്ള പഠനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലബിച്ചത്. ഹാള്‍വി ജെ ആല്‍ട്ടര്‍, ചാള്‍സ് എം റൈസ്, മൈക്കിള്‍ ഹ്യൂട്ടണ്‍ എന്നിവര്‍ക്കാണ് വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ലഭിച്ചത്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവര്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്.

Related News