Loading ...

Home Kerala

കൊച്ചിയിലും ഇനി ഷെയര്‍ ഓട്ടോ, നിരത്തിലിറങ്ങുക ഇ - ഓട്ടോറിക്ഷകള്‍; കരാര്‍ ഒപ്പുവച്ചു

കൊച്ചി : കൊച്ചി നഗരത്തിലെ ഷെയേഡ് ഇ - ഓട്ടോറിക്ഷ നടത്തിപ്പിനായുള്ള സംയുക്ത പ്രഖ്യാപന കരാറില്‍ (ജെഡിഐ) ന​ഗരസഭയും എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് സഹകരണ സംഘവും (EDADCS) ഒപ്പുവച്ചു. നഗരത്തിലെ ഉള്‍പ്രദേശങ്ങളെ നഗര ഗതാഗത സംവിധാനങ്ങളുമായ ബന്ധിപ്പിക്കുക എന്നതാണ് ഈ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ഫോര്‍ട്ട് കൊച്ചി, കടവന്ത്ര, എളംകുളം എന്നീ പ്രദേശങ്ങളില്‍ പൈലറ്റ് പദ്ധതിയുടെ ഭാഗമായി 100 ഇ - ഓട്ടോകളാണ് പ്രവര്‍ത്തനം ആരംഭിക്കുക. മുന്‍നിശ്ചയ പ്രകാരമുള്ള റൂട്ടുകളിലൂടെ നിശ്ചിത യാത്രാ നിരക്ക് അടിസ്ഥാനത്തിലാണ് ഇ - ഓട്ടോകള്‍ സര്‍വ്വീസ് നടത്തുക. ഇന്ത്യ- ജര്‍മ്മന്‍ സംയുക്ത സംരഭമായ സ്മാര്‍ട്ട് - എസ്യുറ്റിയുടെ ( ഇന്‍്റഗ്രേറ്റഡ് സസ്റ്റയ്നബിള്‍ അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റമ്സ് ഫോര്‍ സ്മാര്‍ട്ട് സിറ്റീസ്) പിന്തുണയോടെ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ന​ഗരസഭ ഷെയേര്‍ഡ് ഇ - ഓട്ടോ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വിശദമായ സാധ്യതാ പഠനത്തിനും കൂടിയാലോചനകള്‍ക്കും ശേഷമാണ് പൈലറ്റ് പദ്ധതിയുടെ ഭാഗമായി ഫോര്‍ട്ട് കൊച്ചി, കടവന്ത്ര, എളംകുളം എന്നീ പ്രദേശങ്ങള്‍ തിരഞ്ഞെടുത്തത്. പരിസ്ഥിതി സൗഹൃദമായ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ ഗതാഗത സംവിധാനങ്ങളിലേയ്ക്കുള്ള മാറ്റവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഷെയേര്‍ഡ് ഇ-ഓട്ടോ സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ ഓട്ടോറിക്ഷാ സേവനങ്ങള്‍ ലഭ്യമാകാന്‍ സൗകര്യമൊരുക്കുമെന്ന് മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. പൈലറ്റ് പദ്ധതിയ്ക്കായുള്ള ഇ - ഓട്ടോകള്‍ വാങ്ങാനുള്ള സബ്സിഡിയും മറ്റ് സൗകര്യങ്ങള്‍ക്കായുള്ള സാമ്ബത്തിക സഹായവും ജര്‍മ്മന്‍ ഏജന്‍സിയായ ജിഐഇസെഡാണ് നല്കുന്നത്

Related News