Loading ...

Home Kerala

മന്ത്രി എംഎം മണിക്ക് കോവിഡ്

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ ഉള്‍പ്പെടെ ക്വാറന്റൈനിലാക്കി. മന്ത്രിയുമായി ഇടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകാനും നിര്‍ദേശം നല്‍കി. എംഎം മണിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാന മന്ത്രിസഭയില്‍ നാലാമത്തെ ആള്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ മന്ത്രിമാരായ ഇ.പി.ജയരാജന്‍, തോമസ് ഐസക്ക്, വി.എസ്. സുനില്‍കുമാര്‍ എന്നിവരും കോവിഡ് പോസിറ്റീവായിരുന്നു.

Related News