Loading ...

Home International

കൊറോണ പ്രതിരോധ വാക്‌സിന്‍;ആശ്വാസ വാര്‍ത്തയുമായി ലോകാരോഗ്യസംഘടന

ജനീവ : ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് 19നെതിരെയുള്ള ഒരു വാക്സിന്‍ എത്തിയേക്കാമെന്ന് ലോകാരോഗ്യ സംഘനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗബ്രിയേസ്യൂസ് പറഞ്ഞു.ലോകാരോഗ്യ സംഘടനയുടെ രണ്ട് ദിവസം നീണ്ടു നിന്ന എക്സിക്യൂട്ടീവ് ബോര്‍ഡ് മീറ്റിംഗിന് അവസാനം കുറിച്ച്‌ കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ വൈറസ് ബാധ എന്ന മഹാമാരിയെ പ്രതിരോധിക്കാനായി നമുക്ക് വാക്‌സിന്‍ ആവശ്യമാണ്. ഈ വര്‍ഷം അവസാനത്തോടെ കൊറോണ പ്രതിരോധ വാക്‌സിന്‍ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒന്‍പതോളം വാക്‌സിനുകളുടെ വികസന പരീക്ഷണ പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 2021 അവസാനത്തോടെ 200 കോടി ഡോസുകള്‍ വിതരണം ചെയ്യാനാണ് ലോകാരോഗ്യ സംഘടന നേതൃത്വം നല്‍കുന്ന കോവാക്‌സ് ലക്ഷ്യമിടുന്നത്. വാക്സിന്‍ എത്തിക്കഴിഞ്ഞാല്‍ ലോകത്തെ എല്ലാവരിലേക്കും അതെത്താന്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നിച്ച്‌ നില്‍ക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Related News