Loading ...

Home International

തമോഗര്‍ത്ത ഗവേഷണം: മൂന്ന് പേര്‍ക്ക് ഭൗതികശാസ്ത്ര നൊബേല്‍

സ്റ്റോ​ക്ക്ഹോം: പ്ര​പ​ഞ്ച​ത്തി​ലെ നി​ഗൂ​ഢ​ത​യാ​യ ത​മോ​ഗ​ര്‍​ത്ത​ങ്ങ​ളെ സം​ബ​ന്ധി​ച്ച ക​ണ്ടെ​ത്ത​ല്‍ ന​ട​ത്തി​യ മൂ​ന്ന് ഗ​വേ​ഷ​ക​ര്‍​ക്ക് ഈ ​വ​ര്‍​ഷ​ത്തെ ഭൗ​തി​ക​ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്കാ​രം പ​ങ്കി​ട്ടു.റോ​ജ​ര്‍ പെ​ന്‍‌​റോ​സ്, റെ​ന്‍​ഹാ​ഡ് ഗെ​ന്‍​സ​ല്‍, ആ​ന്‍​ഡ്രി​യ ഗെ​സ് എ​ന്നീ ശാ​സ്ത്ര​ജ്ഞ​രാ​ണ് പു​ര​സ്കാ​രം പ​ങ്കി​ട്ട​ത്. 10 മി​ല്യ​ന്‍ സ്വീ​ഡി​ഷ് ക്രോ​ണ​യാ​ണു സ​മ്മാ​ന​ത്തു​ക. യു​കെ​യി​ലെ ഓ​ക്സ്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ റോ​ജ​ര്‍ പെ​ന്‍​റോ​സി​നാ​ണു സ​മ്മാ​ന​ത്തു​ക​യു​ടെ പ​കു​തി കി​ട്ടു​ക.ജര്‍​മ​നി​യി​ലെ മാ​ക്സ്പ്ലാ​ങ്ക് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ എ​ക്സ്ട്രാ​ടെ​റ​സ്‍​ട്രി​യ​ല്‍ ഫി​സി​ക്സി​ലെ റെ​ന്‍​ഹാ​ഡ് ഗെ​ന്‍​സ​ല്‍, ക​ലി​ഫോ​ര്‍​ണി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ആ​ന്‍​ഡ്രി​യ ഗെ​സ് എ​ന്നി​വ​ര്‍ സ​മ്മാ​ന​ത്തു​ക​യു​ടെ ബാ​ക്കി വീ​തി​ച്ചെ​ടു​ക്കും.

Related News