Loading ...

Home National

'നി​ങ്ങ​ള്‍ അ​ടി​മ​ത്ത​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്'; രാ​ഹു​ല്‍ ഗാ​ന്ധി

ച​ണ്ഡി​ഗ​ഡ്: പ്ര​തി​പ​ക്ഷം ദു​ര്‍​ബ​ല​മാ​ണെ​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ വി​മ​ര്‍​ശ​ന​ത്തി​നു മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. നി​ങ്ങ​ളും അ​ടി​മ​ത്ത​ത്തി​ലേ​ക്കാ​ണു പോ​കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ മ​റു​പ​ടി.

മാ​ധ്യ​മ​ങ്ങ​ള്‍, നീ​തി​ന്യാ​യ സം​വി​ധാ​നം, ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ​യൊ​ക്കെ ചേ​ര്‍​ന്ന​താ​ണു മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ച​ട്ട​ക്കൂ​ട്. അ​തൊ​ക്കെ ഇ​പ്പോ​ള്‍ ബി​ജെ​പി കൈ​യ​ട​ക്കി ക​ഴി​ഞ്ഞു. അ​ത് നി​ങ്ങ​ള്‍​ക്ക​റി​യാം.

മി​ക്ക മാ​ധ്യ​മ​ങ്ങ​ളും ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളും ബി​ജെ​പി​യു​ടെ കൈ​യി​ലാ​ണ്. à´‡â€‹à´™àµà´™â€‹à´¨àµ† അ​ടി​സ്ഥാ​ന​പ​ര​മാ​യ സം​വി​ധാ​ന​ങ്ങ​ളൊ​ക്കെ കൈ​യ​ട​ക്കി​യ​തി​നു​ശേ​ഷം പ്ര​തി​പ​ക്ഷം ദു​ര്‍​ബ​ല​മാ​ണെ​ന്ന് പ​റ​യു​ന്ന​തു ശ​രി​യ​ല്ല- രാ​ഹു​ല്‍ പ​റ​ഞ്ഞു.

സ്വ​ത​ന്ത്ര മാ​ധ്യ​മ​ങ്ങ​ളെ ത​ന്നാ​ല്‍, സ്വ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ളെ ത​ന്നാ​ല്‍, ഈ ​സ​ര്‍​ക്കാ​ര്‍ നി​ല​നി​ല്‍​ക്കി​ല്ല. കൃ​ത്യ​മാ​യ തെ​ളി​വു​ക​ള്‍ ത​രാം. ഉ​ദാ​ഹ​ര​ണ​ത്തി​നു റ​ഫാ​ല്‍ ഇ​ട​പാ​ട്. തെ​ളി​വു​ക​ള്‍ ത​ന്നാ​ലും മാ​ധ്യ​മ​ങ്ങ​ള്‍ അ​തു പ്ര​സി​ദ്ധീ​ക​രി​ക്കി​ല്ല. സു​ഹൃ​ത്തെ നി​ങ്ങ​ളും അ​ടി​മ​ത്ത​ത്തി​ലേ​ക്കാ​ണു പോ​കു​ന്ന​ത് എ​ന്നു പ​റ​ഞ്ഞാ​ണു രാ​ഹു​ല്‍ മ​റു​പ​ടി അ​വ​സാ​നി​പ്പി​ച്ച​ത്.

ട്രാ​ക്ട​റി​ല്‍ ഇ​രി​ക്കാ​ന്‍ കു​ഷ്യ​ന്‍ ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ വി​മ​ര്‍​ശ​ന​വു​മാ​യെ​ത്തി​യ ബി​ജെ​പി നേ​താ​ക്ക​ള്‍​ക്കും രാ​ഹു​ല്‍ മ​റു​പ​ടി ന​ല്‍​കി. നി​കു​തി​ദാ​യ​ക​രു​ടെ 8,000 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് എ​യ​ര്‍ ഇ​ന്ത്യ വ​ണ്‍ വി​മാ​നം വാ​ങ്ങി​യ​തെ​ന്നും ഇ​തു ചോ​ദ്യം ചെ​യ്യാ​ത്ത​വ​രാ​ണു ത​ന്‍റെ കു​ഷ്യ​നെ ചോ​ദ്യം ചെ​യ്യു​ന്ന​തെ​ന്നും രാ​ഹു​ല്‍ പ​രി​ഹ​സി​ച്ചു.

Related News