Loading ...

Home Kerala

ജ​സ്റ്റീ​സ് കെ.​കെ. ഉ​ഷ അ​ന്ത​രി​ച്ചു

കൊ​​​ച്ചി: കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ ആ​​​ദ്യ മ​​​ല​​​യാ​​​ളി വ​​​നി​​​താ ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി​​​രു​​​ന്ന കെ.​​​കെ. ഉ​​​ഷ (81) അ​​​ന്ത​​​രി​​​ച്ചു. വാ​​​ര്‍​ധ​​​ക്യ​​​സ​​​ഹ​​​ജ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളെ​​ത്തു​​​ട​​​ര്‍​ന്നു കൊ​​​ച്ചി​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു രാ​​​വി​​​ലെ 9.30ന് ​​​എ​​​റ​​​ണാ​​​കു​​​ളം കോ​​​മ്ബാ​​​റ​​​യി​​​ലെ വ​​​സ​​​തി​​​യാ​​​യ ജ്യോ​​​തി​​​ഷ്ഭ​​​വ​​​നി​​​ല്‍ എ​​​ത്തി​​​ക്കും. സം​​​സ്‌​​​കാ​​​രം ഉ​​​ച്ച​​​യ്ക്ക് 12ന് ​​​ര​​​വി​​​പു​​​രം ശ്മശാ​​​ന​​​ത്തി​​​ല്‍. ഹൈ​​​ക്കോ​​​ട​​​തി റി​​​ട്ട. ജ​​​ഡ്ജി കെ. ​​​സു​​​കു​​​മാ​​​ര​​​നാ​​​ണു ഭ​​​ര്‍​ത്താ​​​വ്. രാ​​​ജ്യ​​​ത്തെ ആ​​​ദ്യ ന്യാ​​​യാ​​​ധി​​​പ ദ​​​മ്ബ​​​തി​​​ക​​​ളാ​​​ണി​​​വ​​​ര്‍. മ​​​ക്ക​​​ള്‍: ല​​​ക്ഷ്മി (യു​​​എ​​​സ്), കാ​​​ര്‍​ത്തി​​​ക (അ​​​ഭി​​​ഭാ​​​ഷ​​​ക, കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി). മ​​​രു​​​മ​​​ക്ക​​​ള്‍: ഗോ​​​പാ​​​ല്‍ രാ​​​ജ് (ദ ​​​ഹി​​​ന്ദു), ശ​​​ബ​​​രീ​​​നാ​​​ഥ് (ടൈം​​​സ് ഓ​​​ഫ് ഇ​​​ന്ത്യ). തൃ​​​ശൂ​​​രി​​​ല്‍ 1939 ജൂ​​​ലൈ മൂ​​​ന്നി​​​നാ​​​യി​​​രു​​​ന്നു ജ​​​ന​​​നം.

അ​​​ഭി​​​ഭാ​​​ഷ​​​ക​​​യാ​​​യി സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം ജ​​​ഡ്ജി ആ​​​വു​​​ക​​​യും പി​​​ന്നീ​​​ട് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ആ​​​വു​​​ക​​​യും ചെ​​​യ്ത ആ​​​ദ്യ മ​​​ല​​​യാ​​​ളി വ​​​നി​​​ത​​​യാ​​ണു കെ.​​കെ. ഉ​​ഷ. സു​​​ജാ​​​ത​​മ​​​നോ​​​ഹ​​​റി​​​നു​​​ശേ​​​ഷ​​​മു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ വ​​​നി​​​താ ചീ​​​ഫ് ജ​​​സ്റ്റീ​​​സും ഉ​​ഷ ആ​​​ണ്. 1961ല്‍ ​​​അ​​​ഭി​​​ഭാ​​​ഷ​​​ക​​​വൃ​​​ത്തി ആ​​​രം​​​ഭി​​​ച്ച കെ.​​​കെ. ഉ​​​ഷ 1979ല്‍ ​​​ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ പ്ലീ​​​ഡ​​​റാ​​​യി നി​​​യ​​​മി​​​ത​​​യാ​​​യി. 1991 ഫെ​​​ബ്രു​​​വ​​​രി 25 മു​​​ത​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ജ​​​ഡ്ജി​​​യാ​​​യി​​​രു​​​ന്നു. കു​​​റ​​​ച്ചു​​​കാ​​​ലം ആ​​​ക്ടിം​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​സാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ച അ​​വ​​ര്‍ 2000 ന​​​വം​​​ബ​​​റി​​​ല്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സാ​​​യി. 2001 വ​​രെ ആ ​​​പ​​​ദ​​വി​​യി​​ല്‍ തു​​ട​​ര്‍​​ന്നു.

ക​​​സ്റ്റം​​​സ്, സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സൈ​​​സ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണാ​​​യും പ്ര​​​വ​​​ര്‍​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. 1975ല്‍ ​​​ജ​​​ര്‍​മ​​​നി​​​യി​​​ല്‍ ന​​​ട​​​ന്ന രാ​​​ജ്യാ​​​ന്ത​​​ര സ്ത്രീ ​​​അ​​​ഭി​​​ഭാ​​​ഷ​​​ക​​​രു​​​ടെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഉ​​ള്‍​​പ്പെ​​ടെ നി​​​ര​​​വ​​​ധി രാ​​​ജ്യാ​​​ന്ത​​​ര ക​​​ണ്‍​വ​​​ന്‍​ഷ​​​നു​​​ക​​​ളി​​​ല്‍ ഇ​​​ന്ത്യ​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ചു പ​​​ങ്കെ​​​ടു​​​ത്തു. 'സ്ത്രീ​​​ക​​​ള്‍​ക്കു​​നേ​​​രെ​​​യു​​​ള്ള എ​​​ല്ലാ​​ത്ത​​​രം വി​​​വേ​​​ച​​​ന​​​ങ്ങ​​​ളും അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ല്‍'എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ യു​​​എ​​​ന്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ക​​​ണ്‍​വ​​​ന്‍​ഷ​​​നി​​​ലും പ​​​ങ്കെ​​​ടു​​​ത്തു. യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി വു​​​മ​​​ന്‍​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു.

2001 ജൂ​​​ലൈ മൂ​​​ന്നി​​​നു ചീ​​​ഫ് ജ​​​സ്റ്റീ​​സ് പ​​​ദ​​​വി​​​യി​​​ല്‍​നി​​​ന്നു വി​​​ര​​​മി​​​ച്ച​ കെ.​​​കെ. ഉ​​​ഷ, 2001 മു​​​ത​​​ല്‍ 2004 വ​​​രെ ഡ​​​ല്‍​ഹി​​​യി​​​ല്‍ സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സൈ​​​സ് ആ​​​ന്‍​ഡ് ഗോ​​​ള്‍​ഡ് (ക​​​ണ്‍​ട്രോ​​​ള്‍) അ​​​പ്പ​​​ലേ​​​റ്റ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍ (സി​​​ഇ​​​ജി​​​എ​​​ടി) ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ച്ചു. ഒ​​​ഡീ​​ഷ​​​യി​​​ലെ​​​യും മ​​​ണി​​​പ്പൂ​​​രി​​​ലെ​​​യും മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ധ്വം​​​സ​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച്‌ അ​​​ന്വേ​​​ഷി​​​ച്ച ഇ​​​ന്ത്യ​​​ന്‍ പീ​​​പ്പി​​​ള്‍​സ് ട്രൈ​​​ബ്യൂ​​​ണ​​​ലി​​​ന്‍റെ (ഐ​​​പി​​​ടി) ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നു.
ആ​​​ലു​​​വയിലെ ശ്രീ​​​നാ​​​രാ​​​യ​​​ണ ഗി​​​രി എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ശ്രീ​​​നാ​​​രാ​​​യ​​​ണ സേ​​​വി​​​ക സ​​​മാ​​​ജ​​​ത്തി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളി​​​ലും നേ​​​തൃ​​​സ്ഥാ​​​നം വ​​​ഹി​​​ച്ചു.

Related News