Loading ...

Home International

സ്ഥി​തി ഗു​രു​ത​രം; ലോ​ക​ത്ത് പ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് കോ​വി​ഡ് ബാ​ധ​യെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ലോ​ക​ത്ത് പ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് വീ​തം കോ​വി​ഡ് ബാ​ധ​യു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഡ​ബ്ല്യു​എ​ച്ച്‌ഒ​യു​ടെ പ്ര​ത്യേ​ക ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഈ ​ക​ണ​ക്ക് വ്യ​ക്ത​മാ​ക്കു​ന്ന​ത് ലോ​ക​ത്തെ ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ളും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഷ​മഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത് എ​ന്നാ​ണെ​ന്നും ലോ​ക​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു.

മൂ​ന്ന് കോ​ടി 50 ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളെ​ങ്കി​ലും അ​തി​ലും നൂ​റു മ​ട​ങ്ങ് കൂ​ടു​ത​ലാ​യി​രി​ക്കും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​മെ​ന്ന് ലോ​ക​രോ​ഗ്യ സം​ഘ​ട​ന വ​ക്താ​ക്ക​ള്‍ ത​ന്നെ തു​റ​ന്ന് സ​മ്മ​തി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച്‌ 10 മാ​സം പി​ന്നി​ടു​ന്പോ​ഴും വൈ​റ​സ് വ്യാ​പ​ന​ത്തി​ല്‍ തെ​ല്ലും കു​റ​വ് കാ​ണി​ക്കു​ന്നി​ല്ലെ​ന്നും പ​ല രാ​ജ്യ​ങ്ങ​ളും കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.രാ​ജ്യ​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച​തും കോ​വി​ഡ് ബാ​ധ ഇ​ത്ര​യേ​റെ വ്യാ​പ​ക​മാ​കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നും യോ​ഗ​ത്തി​ല്‍ അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നു. അ​തേ​സ​മ​യം, എ​ന്ന​ത്തോ​ടെ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​മെ​ന്നോ കോ​വി​ഡ് വാ​ക്സി​ന്‍ എ​പ്പോ​ള്‍ വി​ത​ര​ണംം ആ​രം​ഭി​ക്കു​മെ​ന്നോ   ഉ​ള്ള കാ​ര്യ​ങ്ങ​ളൊ​ന്നും നി​ഗ​മ​ന​ത്തി​ലെ​ത്താ​ന്‍ യോ​ഗ​ത്തി​നാ​യി​ല്ലെ​ന്നാ​ണ് വി​വ​രം.


Related News