Loading ...

Home Business

കാ​ര്‍​ഷി​ക മേ​ഖ​ല ആ​ശ​ങ്ക​യി​ല്‍

പ​​ച്ച​​​ത്തേ​യി​​ല​വി​​ല വീ​​ണ്ടും ഉ​​യ​​ര്‍​​ത്താ​​ന്‍ ടീ ​​ബോ​​ര്‍​​ഡ് കാ​​ണി​​ച്ച താ​​ത്പ​​ര്യം ചെ​​റു​​കി​​ട ക​​ര്‍​​ഷ​​ക​​ര്‍​​ക്ക് ആ​​ശ്വാ​​സം പ​​ക​​രും. ന​​ട​​പ്പു​വ​​ര്‍​​ഷം തേ​​യി​​ല ഉ​​ത്​​പാ​​ദ​​ന​​ത്തി​​ല്‍ വ​​ന്‍ ഇ​​ടി​​വ്. കു​​രു​​മു​​ള​​കു​വി​​ല വീ​​ണ്ടും ഇ​​ടി​​ഞ്ഞു, കാ​​ര്‍​​ഷി​​ക മേ​​ഖ​​ല ആ​​ശ​​ങ്ക​​യി​​ല്‍. നാ​​ളി​​കേ​​രോ​​ല്‍​​പ്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല​​യി​​ല്‍ മാ​​റ്റ​​മി​​ല്ല. റ​​ബ​​ര്‍ മാ​​ര്‍​​ക്ക​​റ്റും ത​​ള​​ര്‍​​ച്ച​​യി​​ല്‍. സ്വ​​ര്‍​​ണ​വി​​ല ഉ​​യ​​ര്‍​​ന്നു.

തേ​യി​ല

രാ​​ജ്യ​​ത്ത് തേ​​യി​​ല ഉ​​ത്​​പാ​​ദ​​ന​​ത്തി​​ല്‍ വ​​ന്‍ ഇ​​ടി​​വ് സം​​ഭ​​വി​​ക്കു​​ന്ന​​തി​​നാ​​ല്‍ ദ​​ക്ഷി​​ണേ​​ന്ത്യ​​ന്‍ ക​​ര്‍​​ഷ​​ക​​രെ ആ​​ക​​ര്‍​​ഷി​​ക്കാ​​ന്‍ പ​​ച്ച​​ത്തേ​​യി​​ല​വി​​ല വീ​​ണ്ടും ഉ​​യ​​ര്‍​​ത്തി. ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​​ന്ന നി​​ര​​ക്കാ​​യ കി​​ലോ​യ്ക്ക് 30 രൂ​​പ നീ​​ല​​ഗി​​രി​​യി​​ലെ തേ​​യി​​ല​ക്ക​​ര്‍​​ഷ​​ക​​ര്‍​​ക്ക് ഈ ​​മാ​​സം ല​​ഭ്യ​​മാ​​വും. ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം ഒ​​ക്‌​ടോ​ബ​​റി​​ല്‍ നി​​ര​​ക്ക് 13 രൂ​​പ മാ​​ത്ര​​മാ​​യി​​രു​​ന്നു. നാ​​ല് മു​​ത​​ല്‍ അ​​ഞ്ച് കി​​ലോ പ​​ച്ച​​ത്തേ​യി​​ല​​യി​​ല്‍​നി​​ന്നാ​​ണ് ഒ​​രു കി​​ലോ ചാ​​യ​​പ്പൊ​​ടി ഉ​​ത്പാ​​ദി​​പ്പി​​ക്കു​​ന്ന​​ത്.

പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ മൂ​​ലം വ​​ട​​ക്കെ​ ഇ​​ന്ത്യ​​യി​​ല്‍ തേ​​യി​​ല ഉ​​ത്പാ​​ദ​​നം കു​​റ​​ഞ്ഞു. ന​​ട​​പ്പു​വ​​ര്‍​​ഷം ആ​​ദ്യ എ​​ട്ട് മാ​​സ​​ങ്ങ​​ളി​​ല്‍ ഉ​​ത്പാ​​ദ​​നം 669 ദ​ശ​​ല​​ക്ഷം കി​​ലോ​​ഗ്രാ​മി​ല്‍ ഒ​​തു​​ങ്ങി, 2019ല്‍ ​​ഇ​​ത് 821.42 ദ​​ശ​​ല​​ക്ഷം കി​​ലോ​​ഗ്രാം ആ​യി​​രു​​ന്നു.

കൊ​​ച്ചി ലേ​​ല​​ത്തി​​ല്‍ ലീ​​ഫ്, ഡ​​സ്റ്റ് ഇ​​ന​​ങ്ങ​​ളു​​ടെ വി​​ല​​ക​​ള്‍ കു​​റ​​ഞ്ഞു. ലീ​​ഫ് ലേ​​ല​​ത്തി​​ല്‍ ഓ​​ര്‍​​ത്ത​​ഡോ​​ക്സ് ഇ​​ന​​ങ്ങ​​ള്‍​​ക്ക് കി​​ലോ അ​​ഞ്ച് രൂ​​പ വ​​രെ കു​​റ​​ഞ്ഞ​​പ്പോ​​ള്‍ സി​ടി​സി​ക്ക് കി​​ലോ​യ്ക്ക് അ​​ഞ്ച് മു​​ത​​ല്‍ പ​​തി​​നാ​​ല് രൂ​​പ​വ​​രെ ഇ​​ടി​​ഞ്ഞു. ഡ​​സ്റ്റ് വി​​ഭാ​​ഗ​​ത്തി​​ല്‍ ഓ​​ര്‍​​ത്ത​​ഡോ​​ക്സി​​ന് നാ​​ല് രൂ​​പ​​യും സി​ടി​സി​​ക്ക് ആ​​റ് മു​​ത​​ല്‍ പ​​ന്ത്ര​​ണ്ട് രൂ​​പ​വ​​രെ​​യും കു​​റ​​ഞ്ഞു.

കു​രു​മു​ള​ക്

കു​​രു​​മു​​ള​​കി​​ന് ആ​​ഭ്യ​​ന്ത​​ര ആ​​വ​​ശ്യ​​ക്കാ​​ര്‍ പൊ​​ടു​​ന്ന​​നെ ചു​​രു​​ങ്ങി​​യ​​തു വി​​ല​​യെ ബാ​​ധി​​ച്ചു. ഉ​​ത്സ​​വ ആ​​വ​​ശ്യ​​ങ്ങ​​ള്‍​​ക്കു​​ള്ള ച​​ര​​ക്ക് സം​​ഭ​​ര​​ണ​​ത്തി​​നി​​ടെ​യാ​ണ് വി​​ദേ​​ശ​മു​​ള​​ക് ഉ​​ത്ത​​രേ​​ന്ത്യ​​യി​​ല്‍ എ​​ത്തി​​യ വി​​വ​​രം വാ​​ങ്ങ​​ലു​​കാ​​ര്‍ അ​​റി​​ഞ്ഞ​​ത്. കേ​​ര​​ള​​ത്തി​​ലെ വി​​ല​​യെ​​ക്കാ​​ള്‍ കു​​റ​​ച്ചാ​​ണ് ഇ​​റ​​ക്കു​​മ​​തി കു​​രു​​മു​​ള​​ക് അ​​വി​​ടെ വി​​ല്‍​​പ്പ​​ന​​യ്ക്ക് ഇ​​റ​​ക്കി​​യ​​ത്. അ​​വി​​ടെ നി​​ന്നാ​​വു​​മ്ബോ​​ള്‍ ലോ​​റി വാ​​ട​​ക ഇ​​ന​​ത്തി​​ല്‍ മാ​​ത്രം വ​​ന്‍ ലാ​​ഭം. അ​​തേ​സ​​മ​​യം ന​​വ​​രാ​​ത്രി ഡി​​മാ​​ന്‍​​ഡ് മു​​ന്നി​​ല്‍​ക്ക​ണ്ട് സം​​സ്ഥാ​​ന​​ത്തെ സ്റ്റോ​​ക്കി​​സ്റ്റു​​ക​​ള്‍ ഉ​​യ​​ര്‍​​ന്ന അ​​ള​​വി​​ല്‍ മു​​ള​​ക് ശേ​​ഖ​​രി​​ച്ചു. പി​​ന്നി​​ട്ട​​വാ​​രം ക്വി​​ന്‍റലി​​ന് 600 രൂ​​പ ഇ​​ടി​​ഞ്ഞ​​ത് സ്റ്റോ​​ക്കി​​സ്റ്റു​​ക​​ള്‍​​ക്ക് ക​​ന​​ത്ത തി​​രി​​ച്ച​​ടി​​യാ​​യി. അ​​ന്താ​​രാ​​ഷ്ട്ര മാ​​ര്‍​​ക്ക​​റ്റി​​ല്‍ ഇ​​ന്ത്യ​​ന്‍ കു​​രു​​മു​​ള​​ക്‌​വി​​ല ട​​ണ്ണി​​ന് 5000 ഡോ​​ള​​ര്‍.

ഏ​ലം

ലേ​​ല കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന ഏ​​ല​​ക്ക​​യി​​ല്‍ ഭൂ​​രി​​ഭാ​​ഗ​​വും വി​​റ്റ​​ഴി​​യു​​ന്നു​​ണ്ടെ​​ങ്കി​​ലും വാ​​ങ്ങ​​ലു​​കാ​​ര്‍ നി​​ര​​ക്ക് ഉ​​യ​​ര്‍​​ത്തു​​ന്നി​​ല്ല. പോ​​യ​​വാ​​രം ന​​ട​​ന്ന ഏ​​ഴ് ലേ​​ല​​ങ്ങ​​ളി​​ലും വി​​ല്‍​​പ്പ​​ന​​യ്ക്കു​വ​​ന്ന ച​​ര​​ക്ക് വാ​​ങ്ങ​​ലു​​കാ​​ര്‍ കൊ​​ത്തി​​പ്പെറു​​ക്കി. എ​​ന്നി​​ട്ടും മി​​ക​​ച്ച​​യി​​ന​​ങ്ങ​​ളു​​ടെ വി​​ല കി​​ലോ​യ്ക്ക് 1719-1888 രൂ​​പ റേ​​ഞ്ചി​​ല്‍ ഒ​​തു​​ങ്ങി.

നാ​ളി​കേ​രം

ന​​വ​​രാ​​ത്രി-​​ദീ​​പാ​​വ​​ലി വേ​​ള​​യി​​ലെ വി​​ല്‍​​പ്പ​​ന മു​​ന്നി​​ല്‍​ക്ക​​ണ്ട് മി​​ല്ലു​​കാ​​ര്‍ വെ​​ളി​​ച്ചെ​​ണ്ണ വി​​ല്‍​​പ്പ​​ന​​യ്ക്ക് സ​​ജ്ജ​​മാ​​ക്കി. എ​​ന്നാ​​ല്‍ പി​​ന്നി​​ട്ട​​വാ​​രം നാ​​ളി​​കേ​​രോ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല സ്റ്റെ​​ഡി​​യാ​​യി നീ​​ങ്ങി​​യ​​തു വ്യ​​വ​​സാ​​യി​​ക​​ളെ അ​​സ്വ​​സ്ഥ​​രാ​​ക്കി. അ​​ടു​​ത്ത വാ​​രം എ​​ണ്ണ​വി​​പ​​ണി ചൂ​​ടു​​പി​​ടി​​ക്കു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ് ചെ​​റു​​കി​​ട മി​​ല്ലു​​കാ​​ര്‍. കൊ​​ച്ചി​​യി​​ല്‍ തു​​ട​​ര്‍​​ച്ച​​യാ​​യ ര​​ണ്ടാം വാ​​ര​​വും വെ​​ളി​​ച്ചെ​​ണ്ണ 16,900 രൂ​​പ​​യി​​ലും കൊ​​പ്ര 11,345 രൂ​​പ​​യി​​ലും നി​​ല​​കൊ​​ണ്ടു. അ​​തേ​സ​​മ​​യം കാ​​ങ്ക​​യ​ത്ത് എ​​ണ്ണ 17,000 രൂ​​പ​​യി​​ല്‍​നി​​ന്ന് 16,850 രൂ​​പ​​യാ​​യി.

റ​ബ​ര്‍

റ​​ബ​​ര്‍ വി​​ല​​യി​​ലും മാ​​റ്റ​​മി​​ല്ല. ഷീ​​റ്റ് വ​​ര​​വു​ ചു​​രു​​ങ്ങി​​യി​​ട്ടും വി​​ല ഉ​​യ​​ര്‍​​ത്താ​​ന്‍ ട​​യ​​ര്‍ നി​​ര്‍​​മാ​​താ​​ക്ക​​ളും ചെ​​റു​​കി​​ട വ്യ​​വ​​സാ​​യി​​ക​​ളും താ​​ത്പ​​ര്യം കാ​​ണി​​ച്ചി​​ല്ല. കൊ​​ച്ചി​​യി​​ല്‍ നാ​​ലാം ഗ്രേ​​ഡ് റ​​ബ​​ര്‍ 13,300 ലും ​​അ​​ഞ്ചാം ഗ്രേ​​ഡ് 12,000-12,900 രൂ​​പ​​യി​​ലും സ്റ്റെ​​ഡി​​യാ​​ണ്. ലാ​​റ്റ​ക്സ് വി​​ല 7600 രൂ​​പ.

Related News