Loading ...

Home National

ഇന്ത്യയുടെ സ്മാര്‍ട്ട് ;പരീക്ഷണം വിജയം

അതിര്‍ത്തിയില്‍ ചൈനയുമായുളള സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍, ഇന്ത്യയുടെ അത്യാധുനിക മിസൈല്‍ സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരം. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന 'സൂപ്പര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് റിലീസ് ഓഫ് ടോര്‍പിഡോ (smart)' സംവിധാനമാണ് ഒഡീഷയിലെ വീലാര്‍ ദ്വീപിലെ സംയോജിത പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പരീക്ഷിച്ചത്. നിശ്ചിത ഭ്രമണപഥത്തില്‍ എത്തിയ ശേഷം മിസൈലില്‍ നിന്ന് ടോര്‍പിഡോ വേര്‍പിരിയുന്നത് അടക്കമുളള വിവിധ ഘട്ടങ്ങളാണ് വിജയകരമായി നടന്നത്. ലക്ഷ്യം മുന്‍നിര്‍ത്തിയുളള ടോര്‍പിഡോന്റെ സഞ്ചാരത്തില്‍ വേഗത കുറച്ച്‌ നിയന്ത്രണം സാധ്യമാക്കുന്ന സംവിധാനവും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചതായി അധികൃതര്‍ വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യയുടെ വിജയകരമായ പരീക്ഷണത്തില്‍ പ്രതിരോധ വകുപ്പിന് കീഴിലുളള ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അഭിനന്ദിച്ചു. സര്‍ഫസ്-ടു-സര്‍ഫസ് ന്യൂക്ലിയര്‍ കേപ്പബിള്‍ മിസൈലായ ശൗര്യയുടെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചതും കഴിഞ്ഞ ദിവസമാണ്. ഒഡീഷയിലായിരുന്നു പരീക്ഷണം നടന്നത്. 800 കിലോമീറ്ററോളം ദൂരം ലക്ഷ്യത്തിലെത്താന്‍ ശൗര്യ മിസൈലിന് കഴിയും എന്നതുകൊണ്ടുതന്നെ ആളൊരു പുലിക്കുട്ടി തന്നെയാണ്. ഇത് വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ലക്ഷ്യത്തിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കാന്‍ ഈ മിസൈലിന് സാധിക്കും. കൂടാതെ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂസ് മിസൈല്‍ എന്ന വിശേഷണത്തോടെ വികസിപ്പിച്ച ബ്രഹ്മോസിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പരീക്ഷണം ഒഡീഷയിലെ ചാന്ദിപുരില്‍ വിജയകരമായിരുന്നു. ഡിആര്‍ഡിഒയുടെ പിജെ-10 പ്രൊജക്ടിന് കീഴിലാണ് പരീക്ഷണം നടത്തിയത്. 400 കിലോമീറ്ററിലധികം ദൂരം ലക്ഷ്യം വയ്ക്കാന്‍ കഴിയുന്നതാണ് ബ്രഹ്മോസിന്റെ ഈ നൂതന പതിപ്പ്.

Related News