Loading ...

Home Kerala

ജി.എസ്.ടി നഷ്ടപരിഹാരം;സംസ്ഥാന നിലപാടില്‍ വിട്ടുവീഴ്ചയില്ല

തി​രു​വ​ന​ന്ത​പു​രം: ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യു​ടെ കാ​ര്യ​ത്തി​ല്‍ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്ന് തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന ജി.​എ​സ്.​ടി കൗ​ണ്‍​സി​ലി​ല്‍ സം​സ്ഥാ​നം നി​ല​പാ​ടെ​ടു​ക്കും. ന​ഷ്ട​പ​രി​ഹാ​രം പൂ​ര്‍​ണ​മാ​യി ന​ല്‍​കി​യേ മ​തി​യാ​കൂ. അ​ത് സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​മാ​യി യോ​ജി​ച്ച നി​ല​പാ​ടി​ന് നേ​ര​ത്തേ കേ​ര​ളം ശ്ര​മം ന​ട​ത്തി​യി​രു​ന്നു.പ​ക​ര്‍​ച്ച​വ്യാ​ധി അ​ട​ക്കം വി​ഷ​യ​ങ്ങ​ളു​ടെ പേ​രി​ല്‍ വ്യ​ത്യ​സ്ത​മാ​യ ക​ണ​ക്ക് ഉ​ണ്ടാ​ക്കാ​നു​ള്ള കേ​ന്ദ്ര തീ​രു​മാ​ന​ത്തോ​ടും സം​സ്ഥാ​നം യോ​ജി​ക്കി​ല്ല. മ​ന്ത്രി ഡോ. ​തോ​മ​സ് ഐസ​ക്കാ​കും കേ​ര​ള​ത്തിന്റെ  നി​ല​പാ​ട് അ​റി​യി​ക്കു​ക. അം​ഗീ​ക​രി​ക്കാ​തെ​വ​ന്നാ​ല്‍ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാ​നും കേ​ര​ളം ത​യാ​റാ​കും.



Related News