Loading ...

Home Europe

കൊടുങ്കാറ്റ്; ഫ്രാന്‍സിലും ഇറ്റലിയിലും വ്യാപക നാശനഷ്ടം

ന്യൂയോര്‍ക്ക്: മെക്‌സിക്കോ തീരത്തും ഫ്രാന്‍സിലും ഇറ്റലിയിലും ചുഴലിക്കാറ്റ് കനത്ത നാശം വിതയ്ക്കുന്നതായി റിപ്പോര്‍ട്ട്. ഗാമ ചുഴലിക്കാറ്റ് മെക്സിക്കോയില്‍ ആറു പേരുടെ ജീവനെടുത്തു. ജനവാസ മേഖലകളില്‍ കനത്ത നാശമാണ് നേരിട്ടത്. ഒരാഴ്ച്ചയായി പെയ്യുന്ന കനത്ത മഴയില്‍ കടല്‍ തീരത്തെ വീടുകളും റിസോര്‍ട്ടുകളും തകര്‍ന്നു.ഫ്രാന്‍സിന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയില്‍ അലക്സ് ചുഴലിക്കാറ്റും നാശം വിതയ്ക്കുകയാണ്. നിരവധി ഗ്രാമങ്ങള്‍ കനത്ത വെള്ളപ്പൊക്കത്തിലും കാറ്റിലും തകര്‍ന്നു. ഫ്രാന്‍സില്‍ 8 പേരെയും ഇറ്റലിയില്‍ രണ്ടുപേരേയും കാണാതായതായി റിപ്പോര്‍ട്ടുണ്ട്.ഫ്രാന്‍സിലെ റോയാ താഴ് വരയിലും ഇറ്റലിയിലെ ലിഗ്വിറിയ മേഖലയിലുമാണ് കാറ്റും വെള്ളപ്പൊക്കവും കനത്ത നാശം വിതച്ചത്. ഫ്രാന്‍സിന്റെയും ഇറ്റലിയുടേയും അതിര്‍ത്തിയില്‍ നിന്നും 10 പേരുടെ മൃതശരീരങ്ങളും കണ്ടെത്തി. നിരവധി ഗ്രാമങ്ങളാണ് റോഡും പാലങ്ങളും തകര്‍ന്ന് ഒറ്റപ്പെട്ടിരിക്കുന്നത്. 60 വര്‍ഷത്തിന് ശേഷമാണ് ഇത്രയധികം നാശം ഉണ്ടാകുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു.

Related News