Loading ...

Home National

ബദല്‍ കാര്‍ഷിക ബില്ലുമായി കോ​ണ്‍​ഗ്ര​സ്​ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍

ന്യൂ​ഡ​ല്‍​ഹി: ​മോ​ദി സ​ര്‍​ക്കാ​റിന്റെ  ക​ര്‍​ഷ​ക ബി​ല്ലി​​നെ​തി​രെ ബ​ദ​ലി​ന്​ കോ​ണ്‍​ഗ്ര​സ്​ ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ള്‍. പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം വി​ളി​ച്ച്‌​ ബ​ദ​ല്‍ ബി​ല്‍ പാ​സാ​ക്കാ​നാ​ണ്​ ഒ​രു​ക്കം. ത​യാ​റാ​ക്കി​യ ക​ര​ട്​ ബി​ല്ല്​ കോ​ണ്‍​ഗ്ര​സ്​ കേ​ന്ദ്ര നേ​തൃ​ത്വം പാ​ര്‍​ട്ടി മു​ഖ്യ​മ​ന്ത്രി​മാ​ര്‍​ക്ക്​ അ​യ​ച്ചു.കേ​ന്ദ്രം കൊ​ണ്ടു​വ​ന്ന നി​യ​മം ന​ട​പ്പാ​ക്കു​ന്ന തീ​യ​തി സം​സ്ഥാ​നം നി​ശ്ച​യി​ക്കു​ന്ന​താ​ണ്​ ഒ​രു ബി​ല്‍. ക​ര്‍​ഷ​ക​നും ഏ​തെ​ങ്കി​ലും ക​മ്ബ​നി​യു​മാ​യി ക​രാ​ര്‍ കൃ​ഷി​യാ​കാ​മെ​ങ്കി​ലും മി​നി​മം താ​ങ്ങു​വി​ല​യി​ല്‍ കു​റ​ഞ്ഞ്​ ഉ​ല്‍​പ​ന്നം വാ​ങ്ങാ​ന്‍ പാ​ടി​​ല്ലെ​ന്ന്​ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണ്​ ര​ണ്ടാ​മ​ത്തെ ബി​ല്‍.നി​യ​മ​സ​ഭ പാ​സാ​ക്കു​ന്ന ബി​ല്‍ നി​യ​മ​മാ​ക​ണ​മെ​ങ്കി​ല്‍ രാ​ഷ്​​ട്ര​പ​തി അം​ഗീ​ക​രി​ക്ക​ണം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ സാ​ധ്യ​ത​യി​ല്ല. എ​ന്നാ​ല്‍, ബി​ല്‍ മ​ട​ക്കി​യാ​ല്‍ കാ​ര​ണം കാ​ണി​ക്ക​ണം.രാ​ജ​സ്ഥാ​ന്‍, പ​ഞ്ചാ​ബ്, ഛത്തി​സ്​​ഗ​ഢ്​, പു​തു​ച്ചേ​രി       എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സാ​ണ്​ ഭ​രി​ക്കു​ന്ന​ത്.സ​ഖ്യ​ക​ക്ഷി​ക​ളോ​ടൊ​പ്പം അ​ധി​കാ​രം പ​ങ്കി​ടു​ന്ന മ​ഹാ​രാ​ഷ്​​ട്ര, ഝാ​ര്‍​ഖ​ണ്ഡ്​​ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബ​ദ​ല്‍ ബി​ല്‍ പാ​സാ​ക്കു​ന്ന​തി​ല്‍ ധാ​ര​ണ​യാ​കാ​നു​ണ്ട്. കേ​ര​ളം, പ​ശ്ചി​മ ബം​ഗാ​ള്‍ തു​ട​ങ്ങി​യ കോ​ണ്‍​ഗ്ര​സി​ത​ര, ബി.​ജെ.​പി​യി​ത​ര സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ടു​ത്ത ന​ട​പ​ടി​യും രൂ​പ​പ്പെ​ടാ​നു​ണ്ട്.

Related News