Loading ...

Home Europe

ബ്രിട്ടന്റെ ആഭ്യന്തര വിപണി ബില്ലിനെതിരെ യൂറോപ്യന്‍ യൂണിയന്‍

ബ്രിട്ടിഷ് പാര്‍ലമെന്റ്  പാസാക്കിയ ആഭ്യന്തര വിപണി ബില്ലിനെതിരെ യൂറോപ്യന്‍ കമ്മീഷന്‍ നിയമനടപടി സ്വീകരിച്ചു. ബില്‍ ബ്രെക്‌സിറ്റ് പിന്മാറ്റ ഉടമ്ബടിയുടെ à´šà´¿à´² ഭാഗങ്ങള്‍ അസാധുവാക്കുന്നുവെന്നതാണ് കമ്മീഷന്റെ  നിയമ നടപടിക്കാധാരം. ബ്രെക്‌സിറ്റ് പിന്‍വലിക്കല്‍ കരാര്‍ മാറ്റിയെഴുതുവാനാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ശ്രമം. ഇത് ബ്രിട്ടന്റെ  വിശ്വാസ ലംഘനമാണെന്ന് നിലപാടിലാണ് യൂറോപ്യന്‍ യൂണിയന്‍ - ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.ആഭ്യന്തര വിപണി ബില്‍ ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ  പ്രഭുസഭയുടെ പരിഗണനയിലാണ്. അയര്‍ലണ്ട് ദ്വീപില്‍ കര്‍ശന അതിര്‍ത്തി പരിശോധന ഒഴിവാക്കുമെന്നത് പിന്മാറ്റക്കരാറിന്റെ  ഭാഗമായിരുന്നു. ബ്രിട്ടന്റെ à´ˆ ഉറപ്പിന് തികച്ചും വിരുദ്ധമാണ് ഇപ്പോഴത്തെ നിയമ നിര്‍മ്മാണമെന്ന് ബ്രസല്‍സില്‍ യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ പറഞ്ഞു

യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞരും നയനിര്‍മ്മാതാക്കളും ബ്രിട്ടന്‍്റെ നിയനിര്‍മ്മാണത്തില്‍ തീര്‍ത്തും അസംതൃപ്തരാണ്. വര്‍ഷങ്ങളായുള്ള വിലക്ഷണമായ ബ്രെക്‌സിറ്റിന്റ്  അസംബന്ധ പര്യവസാനമായിമാറുകയാണ് ബ്രിട്ടന്റെ   à´¨à´¿à´¯à´® നിര്‍മ്മാണം. ഒരു വര്‍ഷം മുമ്ബ് മാത്രമാണ് പിന്മാറ്റ കരാര്‍ ഒപ്പുവച്ചത്. ഇനിയും പൂര്‍ണമായി പ്രാബല്യത്തിലെത്തിയിട്ടില്ലാത്ത കരാറിനെ ദുര്‍ബലപ്പെടുത്തുകയാണ് ബോറിസ് ജോസണ്‍ സര്‍ക്കാര്‍. ഇതിനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഇപ്പോള്‍ ഔപചാരിക നോട്ടീസ് അയ്ക്കുയാണ്. ഇത് യൂറോപ്യന്‍ നീതിന്യായ കോടതിയുടെ പരിഗണനയിലെത്തും - യൂറോപ്യന്‍ യൂണിയന്‍ സാരഥികള്‍ പറയുന്നു.

യൂറോപ്യന്‍ യൂണിയന്‍്റെ നോട്ടീസിന് മറുപടി നല്‍കാന്‍ ബ്രിട്ടന് ഒരു മാസമുണ്ട്. തങ്ങളുടെ നിയമനിര്‍മ്മാണം അന്താരാഷ്ട്ര നിയമ ലംഘനമാണെന്ന് ബ്രിട്ടിഷ് മന്ത്രിമാര്‍ തന്നെ സമ്മതിച്ചിരുന്നതാണ്. അതു കൊണ്ടുതന്നെ യൂറോപ്യന്‍ യൂണിയന്‍്റെ നോട്ടീസിന് യഥാസമയം ഉചിതമായ മറുപടി നല്‍കുമെന്നാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ പ്രതികരിക്കുന്നത്.
ഭാവിയില്‍ വ്യാപാരം, യാത്ര, ബന്ധം എന്നിവയുമായി ബന്ധപ്പെട്ട് പിന്മാറ്റ കരാറുണ്ടാക്കാന്‍ ഇടക്കാല ശ്രമം തുടരുമെന്നും ബ്രിട്ടന്‍ പറയുന്നുണ്ട്. പരിവര്‍ത്തന കാലയളവ് കഴിയുന്നതോടെ കരാറോടു കൂടി അതല്ലെങ്കില്‍ കരാറില്ലാതെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടക്കുമെന്നാണ് ബ്രിട്ടിഷ് പ്രധാന മന്ത്രി ജേണ്‍സണ്‍ പറയുന്നത്.

Related News