Loading ...

Home Kerala

പുതിയ നിയമനങ്ങളില്ല; താളം തെറ്റി കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ അദ്ധ്യാപകര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതും പുതിയ നിയമനങ്ങളും നീളുന്നു. നിയമനത്തില്‍ പരാതിയുമായി പി.ജി ഡോക്ടേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചതോടെയാണ് പ്രോമോഷനില്‍ തടസമുണ്ടായത്.പുതിയ നിയമനങ്ങള്‍ നടക്കാത്തത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും താളം തെറ്റിച്ചിട്ടുണ്ട്. വിവിധ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി, കാര്‍ഡിയാക് സര്‍ജറി വിഭാഗങ്ങളില്‍ ഉള്‍പ്പടെയാണ് പുതിയ നിയമനങ്ങളും പ്രൊമോഷനും നടക്കാത്തത്.

2014 മുതലുള്ള ഡോക്ടര്‍മാര്‍ ഇപ്പോഴും പ്രൊമോഷന്‍ കാത്ത് നില്‍ക്കുന്നു. ഗൈനക്കോളജി വിഭാഗത്തില്‍ മാത്രം 14 അസോസിയേറ്റ് പ്രൊഫസര്‍മാരുടെ ഒഴിവാണുള്ളത്. കാര്‍ഡിയാക്ക് സര്‍ജറിയില്‍ 3 അസോസിയേറ്റ് പ്രൊസര്‍മാരുടെയും 2 പ്രൊഫസര്‍മാരുടെയും ഒഴിവുണ്ട്.
അതാത് വിഷയങ്ങളില്‍ പി.ജിയുള്ളവരെ മാത്രമേ അധ്യാപകരാക്കാവൂവെന്ന നിലപാട് സ്വീകരിച്ച്‌ പി.ജി ഡോക്ടേഴ്സ് അസോസിയേഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസ് തുടരുന്ന സാഹചര്യത്തിലാണ് പുതിയ നിയമനങ്ങളോ പ്രൊമോഷനോ മെഡിക്കല്‍ കോളേജുകളില്‍ നടക്കാത്തത്.അസിസ്റ്റന്റ്  പ്രൊഫസര്‍മാര്‍ അസോസിയേറ്റ് പ്രൊഫസറാവുകയും അസോസിയേറ്റ് പ്രൊഫസര്‍മാര്‍ പ്രൊഫസര്‍മാര്‍ ആവുകയും ചെയ്യുന്ന രീതി ഇപ്പോള്‍ ഇല്ല. ഇക്കാരണത്താല്‍ പുതിയ തസ്തികകള്‍ സൃഷ്ടിയ്ക്കപ്പെടുകയോ നിയമനങ്ങള്‍ നടക്കുകയോ ചെയ്യുന്നില്ല

അസോസിയേറ്റ് പ്രൊഫസര്‍മാരില്‍ പലരും 55 വയസിന് മുകളിലായതിനാല്‍ ഇവര്‍ക്ക് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പ്രൊമോഷന്‍ നടപടി ആരംഭിച്ചാല്‍ അസ്റ്റിറ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവ് ഉണ്ടാവുകയും ജൂനിയര്‍ ഡോക്ടര്‍മാരെ ഈ തസ്തികയില്‍ നിയമിക്കാനുമാവും. ഇതിന് മുമ്ബ് മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം 55 ല്‍ നിന്ന് 62 ആക്കിയപ്പോള്‍ 7 വര്‍ഷം പുതിയ ഡോക്ടര്‍മാരുടെ നിയമനം മുടങ്ങിയിരുന്നു.പ്രൊമോഷന്‍ നല്‍കുകയും പി സി സി വഴി നിയമനം നടത്തുകയും ചെയ്താല്‍ കോവിഡ് ചികിത്സയിലെ ഇപ്പോഴുള്ള പ്രതിസന്ധിയുള്‍പ്പടെ മാറ്റാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Related News