Loading ...

Home International

ലോക്ക് ഡൗണിന് മറവില്‍ അവകാശ നിഷേധം;ഇസ്രായേലില്‍ വൻ പ്രധിഷേതം

ജെറുസലേം: കോവിഡ് പശ്ചാത്തലത്തില്‍ സമരം ചെയ്യാനുള്ള അവകാശത്തിന് വിലങ്ങ് ഇടുന്ന സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച്‌ ഇസ്രായേലില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. താമസസ്ഥലത്തുനിന്ന് ഒരു കിലോമീറ്ററിനപ്പുറം പ്രതിഷേധപ്രകടനങ്ങള്‍ വിലക്കുന്ന നിയമത്തിന് കഴിഞ്ഞദിവസം പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. അഴിമതിയും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനുള്ള നിയമങ്ങളാണ് ലോക്ക് ഡൗണിന്‍റെ പേരുപറഞ്ഞ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പാസാക്കുന്നതെന്ന് പ്രക്ഷോഭകര്‍ കുറ്റപ്പെടുത്തി. റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.

Related News