Loading ...

Home International

ലോകം ആണവദുരന്തത്തിന്റെ നിഴലില്‍;ഐക്യരാഷ്ട്രസഭ

ജനീവ: ലോകരാജ്യങ്ങളെല്ലാം മത്സരിച്ച്‌ ആണവായുദ്ധങ്ങള്‍ നിര്‍മ്മിച്ചു കൂട്ടുന്നതിനെ വിമര്‍ശിച്ച്‌ ഐക്യാരാഷ്ട്ര സഭ. ജനീവയില്‍ നടക്കുന്ന യോഗത്തിനിടെ ആണവനിരായുധീകരണം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ്.ഇന്ന് ലോകം കാണുന്നത് ആണവ ശക്തികളായ രാജ്യങ്ങള്‍ തമ്മിലുള്ള പോരാണ്. ആര്‍ക്കും നിയന്ത്രണമില്ലാത്ത വിധം ആണവായുധങ്ങള്‍ സ്വരുക്കൂട്ടുകയാണ്. ലോകത്തെ മുഴുവന്‍ അപകടത്തിലാക്കുന്ന നീക്കമാണിതെന്നും ഗുട്ടാറസ് ആരോപിച്ചു.അന്താരാഷ്ട്ര ആണവ നിര്‍വ്യാപന ദിനത്തോടനുബന്ധിച്ചുള്ള സമ്മേളനത്തിലാണ് ഐക്യാരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ തന്റെ ആശങ്കയറിയിച്ചത്. അമേരിക്ക ചൈന സംഘര്‍ഷം ഉദാഹരമായി ഗുട്ടാറസ് ചൂണ്ടിക്കാട്ടി. à´…മേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധവും അത്ര നല്ല നിലയിലല്ലെന്നും പാകിസ്താന്‍ ഇന്ത്യ പ്രശ്‌നവും ചൈന ഇന്ത്യക്ക് നേരെ നടത്തുന്ന സംഘര്‍ഷവും ഗുട്ടാറസ് ചൂണ്ടിക്കാട്ടി. വടക്കന്‍ കൊറിയയുടെ നിഷേധാത്മക നയത്തേയും സെക്രട്ടറി ജനറല്‍ വിമര്‍ശിച്ചു.

Related News