Loading ...

Home National

ഹാഥറസ് ഗ്രാമം അടച്ചുപൂട്ടി, ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ പൊലീസ്

ലഖ്​നോ: ഹാഥറസില്‍ അതിക്രൂരമായി പെണ്‍കുട്ടി കൊലചെയ്യപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഗ്രാമം അടച്ചുപൂട്ടി പൊലീസ്. കുടുംബത്തെ തടങ്കലില്‍ വെച്ചതിന് പുറമെ സുരക്ഷയുടെ പേരില്‍ ഗ്രാമത്തില്‍ 'ഭീകരാന്തരീക്ഷം' സൃഷ്ടിച്ചിരിക്കുകയാണ് പൊലീസ്.ട്രക്കും ബസ്സുമടങ്ങിയ 17 വാഹനങ്ങള്‍, ബാരിക്കേഡുകള്‍ എന്നിവയുമായി 300 ഓളം പൊലീസുകാരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. സ്വകാര്യ-സര്‍ക്കാര്‍ വാഹനങ്ങള്‍ കര്‍ശന പരിശോധനക്ക് ശേഷം മാത്രമേ കടത്തിവിടുന്നുള്ളൂ. പെണ്‍കുട്ടിയുടെ വീട്ടിലേക്ക്​ ഗ്രാമീണരെ പോലും കടത്തിവിടുന്നില്ല.നെരത്തെ  കുടുംബാംഗങ്ങളുടെ ഫോണ്‍ പിടിച്ചെടുത്ത പൊലീസ്​ ഉദ്യോഗസ്ഥര്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങരുതെന്ന്​ ഭീഷണി​പ്പെടുത്തിയിരുന്നു. മാധ്യമങ്ങളെ കാണാനോ സംസാരിക്കാനോ പാടില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

അതിനിടെ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെയും നുണ പരിശോധനക്ക് വിധേയമാക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ ഉത്തരവ് വിവാദത്തിലായിരുന്നു. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നുണ പരിശോധനക്ക് വിധേയരാക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായത്.ഇതിനെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. സംഭവത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തതിന് പുറമെ കേസ് സി.ബി.ഐക്ക് കൈമാറാനും യോഗി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചന.

Related News