Loading ...

Home Kerala

മോട്ടോര്‍ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നു; സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം

വാഹനങ്ങളിലെ രൂപമാറ്റങ്ങളിലടക്കമുള്ളവയില്‍ മോട്ടോര്‍ വാഹന വകുപ്പ് അമിത പിഴ ഈടാക്കുന്നതായി പരാതി. കഴിഞ്ഞ 28 ദിവസത്തിനിടെ സംസ്ഥാനത്ത് 20,623 പേരില്‍ നിന്ന് നാലര കോടി രൂപ പിഴയീടാക്കിയാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴയായി ഈടാക്കിയത്. അമിതമായി പിഴയിടാക്കുന്നില്ലെന്നും പരിശോധന കര്‍ശനമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ജോയിന്‍റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലേത്ത് മീഡിയവണിനോട് പറഞ്ഞു.വാഹന ടയറുകളില്‍ അലോയ് വീല്‍ ഉപയോഗിക്കുന്നതും സ്റ്റിക്കര്‍ പതിയ്ക്കുന്നതിലും ഉള്‍പ്പെടെ മോട്ടോര്‍ വാഹന വകുപ്പ് അമിതമായി പിഴയിടാക്കുന്നതായാണ് പരാതി. 5,000 രൂപ മുതല്‍ 45,000 രൂപ വരെ പിഴ ചുമത്തുന്നുവെന്നാണ് പ്രചരണം. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായിട്ടുണ്ട്. അതേസമയം നിയമാനുസൃതമല്ലാതെ ഒരു വാഹനത്തില്‍ നിന്നും പിഴ ഈടാക്കുന്നില്ലെന്ന് ഗതാഗത ജോയിന്‍റ് കമ്മീഷണര്‍ രാജീവ് പുത്തേത് മീഡിയവണിനോട് പറഞ്ഞു.കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സുപ്രീം കോടതി വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് നിരോധിച്ച്‌ ഉത്തരവിറക്കിയത്.ഇതിന് ശേഷം ഫെബ്രുവരിയില്‍ നിയമാനുസൃത രൂപമാറ്റം എന്തൊക്കെയാണെന്ന് വ്യക്തമാക്കി കൊണ്ട് ഗതാഗത വകുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിരുന്നു.

Related News