Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് 63 പു​തി​യ ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 63 പു​തി​യ കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ടു​ക​ള്‍ കൂ​ടി പ്ര​ഖ്യാ​പി​ച്ചു. 15 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട്സ്പോ​ട്ടി​ല്‍​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ആ​കെ 705 ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണു​ള്ള​ത്.സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,46,631 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,15,778 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാ​റ​ന്ൈ‍​റ​നി​ലും 30,853 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3599 പേ​രെ​യാ​ണ് വെ​ള്ളി​യാ​ഴ്ച ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​തേ​സ​മ​യം പ​രി​ശോ​ധ​ന​യും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. à´•â€‹à´´à´¿â€‹à´žàµà´ž 24 മ​ണി​ക്കൂ​റി​നി​ടെ 63,175 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. റു​ട്ടീ​ന്‍ സാ​ന്പി​ള്‍, എ​യ​ര്‍​പോ​ര്‍​ട്ട് സ​ര്‍​വ​യി​ല​ന്‍​സ്, പൂ​ള്‍​ഡ് സെ​ന്‍റി​ന​ല്‍, സി​ബി നാ​റ്റ്, ട്രൂ​നാ​റ്റ്, സി​എ​ല്‍​ഐ​എ, ആ​ന്‍റി​ജ​ന്‍ അ​സെ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ ഇ​തു​വ​രെ ആ​കെ 30,49,791 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ച​ത്.സെ​ന്‍റി​ന​ല്‍ സ​ര്‍​വൈ​ല​ന്‍​സി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക സ​ന്പ​ര്‍​ക്കം കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ മു​ത​ലാ​യ മു​ന്‍​ഗ​ണ​നാ ഗ്രൂ​പ്പു​ക​ളി​ല്‍ നി​ന്ന് 2,13,499 സാ​ന്പി​ളു​ക​ളും പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു.

Related News