Loading ...

Home Business

റബര്‍ ഉല്‍പാദനവും ഉപഭോഗവും കുറയുന്നു; കാര്‍ഷികമേഖലയില്‍ ഗുരുതര പ്രതിസന്ധി

കോ​ട്ട​യം: രാ​ജ്യ​ത്തെ റ​ബ​ര്‍ ഉ​ല്‍​പാ​ദ​നം 26.8 ശ​ത​മാ​ന​വും ഉ​പ​ഭോ​ഗം 39 ശ​ത​മാ​ന​വും കു​റ​ഞ്ഞെ​ന്ന്​​ റി​പ്പോ​ര്‍​ട്ട്. കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യും ക​ന​ത്ത മ​ഴ​യു​മാ​ണ്​ ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​മെ​ന്നും സാമ്പത്തി​ക വി​ദ​ഗ്​​ധ​രു​ടെ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. വ​രും മാ​സ​ങ്ങ​ളി​ല്‍ സ്ഥി​തി ഇ​തിനെക്കാ​ള്‍    ദ​യ​നീ​യ​മാ​യി​രി​ക്കു​മെ​ന്ന​തി​നാ​ല്‍ ക​ര്‍​ഷ​ക​ര്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ നി​ര്‍​ദേ​ശം.​ ആ​ഗോ​ള വ്യ​വ​സാ​യി​ക മാ​ന്ദ്യം ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ന്ന നാ​ണ്യ​വി​ള​യും റ​ബ​റാ​ണ്. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ലൈ വ​രെ ഉ​ല്‍​പാ​ദ​ന​ത്തി​ല്‍ 26.8 ശ​ത​മാ​നം കു​റ​ഞ്ഞ​പ്പോ​ള്‍ ഉ​പ​ഭോ​ഗ​ത്തി​ല്‍ 39 ശ​ത​മാ​ന​വും കു​റ​ഞ്ഞു. റ​ബ​റ​ധി​ഷ്​​ഠി​ത വ്യ​വ​സാ​യ​ങ്ങ​ളി​ലും ഇ​തിന്റെ  പ്ര​തി​ഫ​ല​നം ഉ​ണ്ടാ​യ​താ​യും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

റ​ബ​ര്‍​വി​ല അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ ഉ​യ​ര്‍​ന്നി​ട്ടും അ​തി​ന്​ ആ​നു​പാ​തി​ക​മാ​യി ഇ​വി​ടെ വി​ല ഉ​യ​ര്‍​ന്നി​ല്ല. വി​ല ഇ​ടി​ക്കാ​ന്‍ വ്യ​വ​സാ​യ​ലോ​ബി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളും ക​ര്‍​ഷ​ക​ര്‍​ക്ക്​ തി​രി​ച്ച​ടി​യാ​യി. റ​ബ​ര്‍ ഇ​റ​ക്കു​മ​തി​യും ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​ത്​ 31 ശ​ത​മാ​നം വ​രും. മ​ഴ രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ല്‍​പാ​ദ​നം മു​ന്‍വ​ര്‍ഷത്തെക്കാ​ള്‍ 35 ശ​ത​മാ​നം വ​രെ കു​റ​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ല്‍. വി​ല ഇ​ടി​ക്കാ​ന്‍ ട​യ​ര്‍ ലോ​ബി ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ളും സ​ജീ​വ​മാ​ണ്. അ​തി​നാ​ല്‍ ആ​ഭ്യ​ന്ത​ര​വി​ല​യി​ല്‍ വ​ര്‍​ധ​ന പ്ര​തീ​ക്ഷി​ക്കേ​ണ്ട​തി​ല്ല. നി​ല​വി​ല്‍ ആ​ഭ്യ​ന്ത​ര​വി​ല ആ​ര്‍.​എ​സ്.​എ​സ് നാ​ലി​ന്​ 134 രൂ​പ​യും രാ​ജ്യാ​ന്ത​ര വി​ല 146 രൂ​പ​യു​മാ​ണ്. ക​യ​റ്റു​മ​തി​യി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി​യി​ല്ല. 1300 ട​ണ്ണാ​ണ്​ ഉ​യ​ര്‍​ന്ന ക​യ​റ്റു​മ​തി ക​ണ​ക്ക്.

ഡി​സം​ബ​ര്‍ വ​രെ മ​ഴ തു​ട​രു​മെ​ന്ന​തി​നാ​ല്‍ വ​രും മാ​സ​ങ്ങ​ളി​ലും ഉ​ല്‍​പാ​ദ​നം മെ​ച്ച​പ്പെ​ടാ​നി​ട​യി​ല്ല. ഒ​ക്ടോ​ബ​റി​ലും ന​വം​ബ​റി​ലും കോ​വി​ഡ് വ്യാ​പ​നം കേ​ര​ള​ത്തി​ലു​ള്‍പ്പെ​ടെ ഏ​റ്റ​വും ഉ​യ​ര്‍ന്ന തോ​തി​ലെ​ത്തു​മെ​ന്നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തിന്റെ  റി​പ്പോ​ര്‍​ട്ട്. കോ​വി​ഡ്​ വ്യാ​പ​നം കു​റ​യു​ന്നി​ല്ലെ​ങ്കി​ല്‍ സ്ഥി​തി രൂ​ക്ഷ​മാ​യി തു​ട​രും. ട​യ​ര്‍ ഉ​ല്‍​​പാ​ദ​ന​ത്തി​ല്‍ നി​ല​വി​ല്‍ 30 ശ​ത​മാ​നം വ​രെ കു​റ​വു​ണ്ടാ​യ​താ​യി വ്യ​വ​സാ​യി​ക​ള്‍ പ​റ​യു​ന്നു. ഇപ്പോ​ള്‍ കാ​റു​ക​ളു​ടെ​യും ബൈ​ക്കു​ക​ളു​ടെ​യും ട​യ​റു​ക​ളാ​ണ് കാ​ര്യ​മാ​യി ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്ന​ത്.

ശ​രാ​ശ​രി ആ​റു​കി​ലോ​യി​ല്‍ താ​ഴെ​യാ​ണ് ഇ​ത്ത​രം ചെ​റി​യ ട​യ​റു​ക​ളി​ല്‍ സ്വാ​ഭാ​വി​ക റ​ബ​റിന്റെ  ചേ​രു​വ. ലാ​റ്റ​ക്​​സ്​ ഉ​ല്‍​പാ​ദ​ന​വും കാ​ര്യ​മാ​യി ന​ട​ക്കു​ന്നി​ല്ല. ഇ​തെ​ല്ലാം ചെ​റു​കി​ട ക​ര്‍​ഷ​ക​രെ​യാ​ണ്​ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ക. കേ​ര​ള​ത്തി​ല്‍ മാ​ത്രം 12 ല​ക്ഷ​ത്തോ​ളം ചെ​റു​കി​ട ക​ര്‍​ഷ​ക​രാ​ണു​ള്ള​ത്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ റ​ബ​ര്‍ ബോ​ര്‍​ഡി​ന്​ ഇ​ക്കാ​ര്യ​ത്തി​ല്‍ ഒ​ന്നും ചെ​യ്യാ​നാ​വാ​ത്ത അ​വ​സ്ഥ​യും.

Related News