Loading ...

Home International

അര്‍മേനിയ-അസര്‍ബൈജാന്‍ പോരാട്ടം തുടരുന്നു; വെടിനിര്‍ത്തല്‍ ശ്രമവുമായി റഷ്യയും ഫ്രാന്‍സും

മോ​​​സ്കോ: നാ​​​ഗോ​​​ര്‍​​​ണോ- ക​​​രാ​​​ബാ​​​ക് പ്ര​​​ദേ​​​ശ​​​ത്തെ​​​ച്ചൊ​​​ല്ലി അ​​​ര്‍​​​മേ​​​നി​​​യ​​​യും അ​​​സ​​​ര്‍​​​ബൈ​​​ജ​​​ാനും ത​​​മ്മി​​​ല്‍ ന​​​ട​​​ത്തു​​​ന്ന യു​​​ദ്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ന്‍ ഊ​​​ര്‍​​​ജി​​​തശ്ര​​​മ​​​വു​​​മാ​​​യി റ​​​ഷ്യ​​​യും ഫ്രാ​​​ന്‍​​​സും. ഇ​​​ന്ന​​​ലെ ടെ​​​ലി​​​ഫോ​​​ണി​​​ല്‍ ച​​​ര്‍​​​ച്ച ന​​​ട​​​ത്തി​​​യ റ​​​ഷ്യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് പു​​​ടി​​​നും ഫ്ര​​​ഞ്ച് പ്ര​​​സി​​​ഡ​​​ന്‍റ് ഇ​​​മ്മാ​​​നു​​​വ​​​ല്‍ മ​​​ക്രോ​​​ണും വെ​​​ടി​​​നി​​​ര്‍​​​ത്ത​​​ലി​​​ന് ആ​​​ഹ്വാ​​​നം ചെ​​​യ്തു. അ​​​ര്‍​​​മേ​​​നി​​​യ​​​യു​​​ടെ​​​യും അ​​​സ​​​ര്‍​​​ബൈ​​​ജാ​​​ന്‍റെ​​​യും വി​​​ദേ​​​ശ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ ച​​​ര്‍​​​ച്ച​​​യ്ക്ക് ആ​​​തി​​​ഥ്യം വ​​​ഹി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്നു റ​​​ഷ്യ അ​​​റി​​​യി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച ആ​​​രം​​​ഭി​​​ച്ച പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ തീ​​​വ്ര​​​ത ഇ​​​തു​​​വ​​​രെ കു​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​രു​​​പ​​​ക്ഷ​​​ത്തും സി​​​വി​​​ലി​​​യ​​​ന്മാ​​​രും പ​​​ട്ടാ​​​ള​​​ക്കാ​​​രും അ​​​ട​​​ക്കം ധാ​​​രാ​​​ളം പേ​​​ര്‍ മ​​​ര​​​ണ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും വ്യ​​​ക്ത​​​മാ​​​യ ക​​​ണ​​​ക്കു​​​ക​​​ള്‍ ല​​​ഭ്യ​​​മ​​​ല്ല. ഇ​​​ന്ന​​​ലെ​​​യും അ​​​തി​​​ശ​​​ക്ത​​​മാ​​​യ ഷെ​​​ല്ലിം​​​ഗ് ന​​​ട​​​ന്നു.

ഇ​​​തി​​​നി​​​ടെ, സി​​​റി​​​യ​​​യി​​​ല്‍​​​നി​​​ന്നു​​​ള്ള കൂ​​​ലി​​​പ്പ​​​ട്ടാ​​​ള​​​ക്കാ​​​ര്‍ യു​​​ദ്ധ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ര്‍​​​ട്ടു​​​ണ്ട്. 900 സി​​​റി​​​യ​​​ന്‍ പോ​​​രാ​​​ളി​​​ക​​​ളെ തു​​​ര്‍​​​ക്കി റി​​​ക്രൂ​​​ട്ട് ചെ​​​യ്ത് അ​​​സര്‍​​​ബൈ​​​ജാ​​​നി​​​ല്‍ എ​​​ത്തി​​​ച്ച​​​താ​​​യാ​​​ണു റി​​​പ്പോ​​​ര്‍​​​ട്ട്. തു​​​ര്‍​​​ക്കി ഇ​​​ക്കാ​​​ര്യം നി​​​ഷേ​​​ധി​​​ച്ചു. സി​​​റി​​​യ​​​യി​​​ലെ അ​​​ര്‍​​​മേ​​​നി​​​യ​​​ന്‍ വം​​​ശ​​​ജ​​​ര്‍ പോ​​​രാ​​​ട്ട​​​ത്തി​​​നാ​​​യി അ​​​ര്‍​​​മേ​​​നി​​​യ​​​യി​​​ലേ​​​ക്കു വ​​​ന്ന​​​താ​​​യും റി​​​പ്പോ​​​ര്‍​​​ട്ടു​​​ണ്ട്.

തു​​​ര്‍​​​ക്കി​​​യു​​​ടെ അ​​​മേ​​​രി​​​ക്ക​​​ന്‍ നി​​​ര്‍​​​മി​​​ത എ​​​ഫ്-16 യു​​​ദ്ധവി​​​മാ​​​ന​​​ങ്ങ​​​ള്‍ അ​​​സ​​​ര്‍​​​ബൈ​​​ജാ​​​നും ഉ​​​പ​​​യോ​​​ഗി​​​ച്ചെ​​​ന്നും അ​​​തി​​​ലൊ​​​ന്നി​​​നെ റ​​​ഷ്യ​​​ന്‍ നി​​​ര്‍​​​മി​​​ത എ​​​സ്‌​​​യു-25 യു​​​ദ്ധ​​​വി​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു വെ​​​ടി​​​വ​​​ച്ചി​​​ട്ടെ​​​ന്നും അ​​​ര്‍​​​മേ​​​നി​​​യ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. തു​​​ര്‍​​​ക്കി​​​യും അ​​​സ​​​ര്‍​​​ബൈ​​​ജാ​​​നും ഇ​​​ക്കാ​​​ര്യം നി​​​ഷേ​​​ധി​​​ച്ചു.
അ​​​സ​​​ര്‍​​​ബൈ​​​ജാ​​​ന്‍റെ ഉ​​​ള്ളി​​​ല്‍ വി​​​ഘ​​​ട​​​പ്ര​​​വി​​​ശ്യ​​​യാ​​​യി സ്ഥി​​​തി ചെ​​​യ്യു​​​ന്ന നാ​​​ഗാ​​​ര്‍​​​ണോ-​​​ക​​​രാ​​​ബാ​​​ക്കി​​​ല്‍ അ​​​ര്‍​​​മേ​​​നി​​​യ​​​ന്‍ ക്രൈ​​​സ്ത​​​വ​​​ര്‍​​​ക്കാ​​ണു ഭൂ​​​രി​​​പ​​​ക്ഷം. അ​​​ര്‍​​​മേ​​​നി​​​യ​​​ന്‍ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ ഇ​​​വ​​​ര്‍​​​ക്കു​​​ണ്ട്.

Related News