Loading ...

Home Gulf

ഇറാന്റെ ആണവായുധ പദ്ധതിക്കെതിരെ ആഗോള സമൂഹം ഇടപെടണം; സൗദി അറേബ്യ

റിയാദ്: ഇറാന്റെ ആണവ പദ്ധതിക്കെതിരെ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് സൗദി മന്ത്രിസഭ ആവശ്യപ്പെട്ടു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഈ ആവശ്യം ഉന്നയിച്ചത്. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ യോഗത്തില്‍ സൗദി ഇതേ ആവശ്യം ഉന്നയിച്ചതാണ്. മിഡില്‍ഈസ്റ്റ് മേഖല അണുവായുധ മുക്തമാക്കണമെന്നതാണ് സൗദിയുടെ നിലപാട്. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ടാണ് മന്ത്രിസഭാ യോഗം ആരംഭിച്ചത്. കുവൈത്ത് ഭരണകര്‍ത്താക്കളുടെയും ജനതയുടെയും ദുഖത്തില്‍ സൗദിയും പങ്കുചേരുന്നു എന്ന് മന്ത്രിസഭയുടെ അനുശോചനത്തില്‍ രേഖപ്പെടുത്തി. കുവൈത്ത് അമീറായി സ്ഥാനമേറ്റ ശൈഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിനെ മന്ത്രിസഭ അനുമോദിച്ചു.

Related News