Loading ...

Home International

അഫ്​ഗാനില്‍ ബോംബാക്രമണം: അഞ്ച്​ സൈനികരുള്‍പ്പെടെ ഒമ്പത്​ മരണം

കാബൂള്‍: അഫ്​ഗാനിസ്​താനിലെ ഹെല്‍മന്ദ്​ പ്രവിശ്യയിലുണ്ടായ ബോംബാക്രമണത്തില്‍ ഒമ്ബത്​ പേര്‍ കൊല്ലപ്പെട്ടു. അഞ്ച്​ സൈനികരും രണ്ട്​ സ്​ത്രീകള്‍ ഉപ്പെടെ നാല്​ സിവിലിയന്‍മാരുമാണ്​ കൊല്ലപ്പെട്ടതെന്ന്​ ഗവര്‍ണറുടെ ഓഫീസ്​ അറിയിച്ചു. ഒരു കുഞ്ഞ്​ ഉള്‍പ്പെടെ നിരവധി പേര്‍ക്ക്​ പരിക്കേറ്റിട്ടുണ്ട്​.ബുധനാഴ്​ച രാത്രി ഹെല്‍മന്ദ്​ -കാന്ധഹാര്‍ ഹൈവേയിലെ ചെക്​പോസിറ്റനടുത്താണ്​ സ്​ഫോടനം നടന്നത്​. സ്​ഫോടക വസ്​തുക്കള്‍ നിറച്ച കാര്‍ ​മാണ്ഡ സെക്യൂരിറ്റി ചെക്​പോസ്​റ്റിനടുത്ത്​ വെച്ച്‌​ പൊട്ടിത്തെറിക്കുകയായിരുന്നു.മാണ്ഡ ചെക്​പോസ്​റ്റില്‍ ഇതിന്​ മുമ്ബ്​ നാലു തവണ ഇത്തരത്തില്‍ സ്​ഫോടനങ്ങള്‍ ഉണ്ടായിട്ടുണ്ട്​.

Related News