Loading ...

Home National

പ്രതിഷേധം ആളിപടരുന്നു; ഹഥ്​രസ്​ ജില്ലയില്‍ നിരോധനാജ്ഞ

ലഖ്​നോ: ഹഥ്​രസില്‍ കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെ ജില്ലയില്‍ നിരോധനാജ്ഞ ​പ്രഖ്യാപിച്ചു. ഹഥ്​രസ്​ ജില്ല ഭരണകൂടമാണ്​ 144 പ്രഖ്യാപിച്ചത്​.നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്​ ജില്ല അതിര്‍ത്തികള്‍ അടച്ചു. അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംചേരാന്‍ പാടില്ല. പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും പൊലീസ്​ പറഞ്ഞു. കേസ്​ അന്വേഷിക്കുന്ന പ്രത്യേക സംഘം പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കും. മാധ്യമപ്രവര്‍ത്തകരെ അനുവദിക്കില്ലെന്നും പൊലീസ്​ പറഞ്ഞു.

അന്വേഷണ സംഘം ബുധനാഴ്​ച പെണ്‍കുട്ടിയുടെ  വീട്​ സന്ദര്‍ശിക്കുകയും ബന്ധുക്കളെ കാണുകയും ചെയ്​തിരുന്നു. പെണ്‍കുട്ടി ആക്രമണത്തിന്​ ഇരയായ സ്​ഥലവും പരിശോധിച്ചു. അന്വേഷണസംഘം തുടര്‍ അന്വേഷണത്തിനായി പ്രദേശത്ത്​ ക്യാമ്പ് ചെയ്യുമെന്നും എസ്​.പി വിക്രാന്ത്​ വിര്‍ അറിയിച്ചു.അലിഗഡ്​ ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ ശരീരത്തിലെ മുറിവുകളെക്കുറിച്ച്‌​ സൂചിപ്പിച്ചിട്ടുണ്ടെന്നും കൂട്ടബലാത്സംഗം സ്​ഥിരീകരിച്ചിട്ടില്ലെന്നും എസ്​.പി ആവര്‍ത്തിച്ചു. ഫോറന്‍സിക്​ റിപ്പോര്‍ട്ട്​ വന്നാല്‍ മാത്രമേ കൂട്ടബലാത്സംഗം നടന്നി​ട്ടുണ്ടോയെന്ന്​      സ്​ഥിരീകരിക്കാനാകൂ എന്നും എസ്​.പി കൂട്ടിച്ചേര്‍ത്തു.

Related News