Loading ...

Home International

അര്‍മീനിയ-അസര്‍ബൈജാന്‍ ഏറ്റുമുട്ടല്‍; വെടിനിര്‍ത്തലിന് അഭ്യര്‍ഥിച്ച്‌ യു.എന്‍

യുനൈറ്റഡ് നേഷന്‍സ്: അര്‍മീനിയയും അസര്‍ബൈജാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ അവസാനിപ്പിച്ച്‌ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് അഭ്യര്‍ഥിച്ചു. അസര്‍ബൈജാന്‍ പ്രസിഡന്‍റ് ഇല്‍ഹാം അലിയേവ്, അര്‍മീനിയന്‍ പ്രധാനമന്ത്രി നികോള്‍ പഷ്നിയാന്‍ എന്നിവരെ ഫോണില്‍ വിളിച്ച്‌ അദ്ദേഹം സമാധാനത്തിന് ആഹ്വാനം ചെയ്തു.

മൂന്നു ദിവസമായി ഇരു രാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുകയാണ്. ഔദ്യോഗികമായി അധികാരം അസര്‍ബൈജാനാണെങ്കിലും അര്‍മീനിയന്‍ നിയന്ത്രണത്തിലുള്ള നഗോര്‍ണോ-കരാബാഗ്​ പ്രദേശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ്​​ സംഘര്‍ഷത്തിന്​ കാരണം. 1988 മുതല്‍ പ്രദേശത്തെ ചൊല്ലി ഇരുരാജ്യങ്ങളും സംഘര്‍ഷത്തിലാണ്. 1994ല്‍ നടന്ന ചര്‍ച്ചക്ക് ശേഷം വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമായെങ്കിലും പലപ്പോഴായി ചെറിയ സംഘര്‍ഷങ്ങള്‍ മേഖലയില്‍ ഉണ്ടായിട്ടുണ്ട്.അസര്‍ബൈജാനാണ്​ ആക്രമണം തുടങ്ങിയതെന്ന്​ അര്‍മീനിയന്‍ പ്രതിരോധ വക്താവ്​ പറഞ്ഞു. അതേസമയം, അര്‍മീനിയന്‍ ആക്രമണത്തിന്​ തിരിച്ചടി നല്‍കുകയായിരുന്നുവെന്ന്​ അസര്‍ബൈജാന്‍ അവകാശപ്പെടുന്നു.

Related News