Loading ...

Home International

കുട്ടികള്‍ക്ക്​ വിഷം നല്‍കി; ചൈനയില്‍ നഴ്​സറി ടീച്ചര്‍ക്ക്​ വധശിക്ഷ

ബെയ്​ജിങ്​: 23 നഴ്​സറി കുട്ടികള്‍ക്ക്​ വിഷം നല്‍കിയ സംഭവത്തില്‍ ചൈനയില്‍ ടീച്ചറെ വധശിക്ഷക്ക്​ വിധിച്ചു. വിഷം നല്‍കപ്പെട്ട കുട്ടികളില്‍ ഒരാള്‍ മരിച്ചിരുന്നു. ജിയാവോ  നഗരത്തില്‍ 2019 മാര്‍ച്ച്‌​ 27നാണ്​ സംഭവം.

വാങ്​ യുന്‍ എന്ന അധ്യാപികക്കാണ്​ കോടതി ശിക്ഷ വിധിച്ചത്. പ്രഭാതഭക്ഷണം കഴിഞ്ഞയുടനെ കിന്‍റര്‍ഗാര്‍ട്ടനിലെ കുട്ടികളെ വിഷബാധയെ തുടര്‍ന്ന്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഒരു കുട്ടി പത്തു​ മാസത്തോളം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞശേഷം ജനുവരിയിലാണ്​ മരിച്ചത്​​. സഹപ്രവര്‍ത്തകയോടുള്ള വിരോധത്തിന്റെ  പേരില്‍ കുട്ടികളുടെ ഭക്ഷണത്തില്‍ സോഡിയം നൈട്രേറ്റ്​ കലര്‍ത്തിയതായാണ്​ അന്വേഷണത്തില്‍ കണ്ടെത്തിയത്​. അധ്യാപികയുടെ പ്രവൃത്തി നീചവും നിന്ദ്യവുമാണെന്ന്​ കോടതി വിലയിരുത്തി.

മാംസം പാകപ്പെടുത്തുന്നതിന്​ ഉപയോഗിക്കുന്ന സോഡിയം നൈട്രേറ്റ്​ അമിത അളവിലായാല്‍ അപകടകരമായ വിഷമായി മാറും. വാങ്​ യുന്‍ നേരത്തെയും ഇത്തരം പ്രവൃത്തികള്‍ ചെയ്​തിട്ടുള്ളതായും കോടതി ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ വഴി സോഡിയം നൈ​ട്രേറ്റ്​ വാങ്ങുകയും ഭര്‍ത്താവിന്​ നല്‍കുകയും ചെയ്​തിരുന്നു. ഭര്‍ത്താവ്​ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

Related News