Loading ...

Home sports

ഫ്രഞ്ച് ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഷപോവലോവും ദിമിത്രോവും

ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഒമ്ബതാം സീഡ് കനേഡിയന്‍ താരം ഡെന്നിസ് ഷപോവലോവ്. കരിയറില്‍ ആദ്യമായി ആദ്യ 10 റാങ്കില്‍ എത്തിയ ഇടംകയ്യനായ കനേഡിയന്‍ താരം ഫ്രഞ്ച് താരം ഗില്ലെസ് സൈമണിനെ 4 സെറ്റ് പോരാട്ടത്തില്‍ ആണ് മറികടന്നത്. മത്സരത്തില്‍ 5 സര്‍വീസ് ഇരട്ടപ്പിഴവുകള്‍ വരുത്തിയ ഷപോവലോവ് 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 10 സര്‍വീസ് ഇരട്ടപ്പിഴവുകള്‍ വരുത്തിയ സൈമണിനെ 7 തവണയാണ് ബ്രൈക്ക് ചെയ്തത്. 6-2, 7-5 ആദ്യ രണ്ടു സെറ്റുകള്‍ നേടിയ കനേഡിയന്‍ താരത്തിന് എതിരെ 7-5 നു മൂന്നാം സെറ്റ് നേടി സൈമണ്‍ തിരിച്ചു വരാന്‍ ശ്രമിച്ചു. എന്നാല്‍ 6-3 നു നാലാം സെറ്റ് നേടിയ ഷപോവലോവ് മത്സരം സ്വന്തം പേരിലാക്കി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്ഗറ്റിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് പത്താം സീഡ് ആയ സ്പാനിഷ് താരം റോബര്‍ട്ടോ ബാറ്റിസ്റ്റ അഗ്യുറ്റ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ അഗ്യുറ്റ് 6-2, 6-1 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകള്‍ കയ്യിലാക്കി. മറ്റൊരു ഫ്രഞ്ച് താരം ഗ്രിഗോരെ ബരേരയെ നേരിട്ടുള്ള പോരാട്ടത്തില്‍ ആണ് 18 സീഡ് ഗ്രിഗോര്‍ ദിമിത്രോവ് മറികടന്നത്. ഉജ്ജ്വല ഫോമില്‍ ആയിരുന്ന ദിമിത്രോവ് 6-3, 6-2, 6-2 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് എതിരാളിയെ മറികടന്നു രണ്ടാം റൗണ്ട് ഉറപ്പിക്കുക ആയിരുന്നു.

Related News