Loading ...

Home International

ദരിദ്രരാജ്യങ്ങളില്‍ കോവിഡ്​ പരിശോധന വേഗത്തിലാക്കല്‍; സഹായവുമായി ഡബ്ല്യു.എച്ച്‌​.ഒ

ജനീവ: ദരിദ്രവും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളില്‍ കോവിഡ്​ പരിശോധന വ്യാപകമാക്കുന്നതിന്​ സഹായവുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌​.ഒ). ഡബ്ല്യു.എച്ച്‌​.ഒ വിവിധ പങ്കാളികളുമായി ചേര്‍ന്ന്​ 12 ദശലക്ഷം ആന്‍റിജന്‍ ടെസ്​റ്റ്​ കിറ്റുകളാണ്​ വിതരണം ചെയ്യുക. ഒരു ടെസ്​റ്റിങ്​ കിറ്റിന്​ അഞ്ച്​ ഡോളറാണ്​ ചെലവ്​. പ്രാഥമിക ഘട്ടത്തില്‍ 600 ദശലക്ഷം ഡോളര്‍ ചെലവാക്കിയാണ്​ ടെസ്​റ്റിങ്​ കിറ്റുകള്‍ നല്‍കുന്നത്​. അതേസമയം, പൂര്‍ണമായും സൗജന്യമായിരിക്കുമോയെന്ന്​ വ്യക്​തമല്ല. വികസിത രാജ്യങ്ങളുടേതിന്​ തുല്യമായ രീതിയില്‍ വികസ്വര രാജ്യങ്ങളില്‍ ടെസ്​റ്റുകള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ്​ നടപടി. ഒക്​ടോബര്‍ ആദ്യത്തോടെ പദ്ധതിക്ക്​ തുടക്കമാകും. ആന്‍റിജന്‍ പരിശോധനക്ക്​ പി.സി.ആര്‍ ടെസ്​റ്റുകളുടെയത്ര കൃത്യതയില്ല.ചെലവുകുറഞ്ഞതും വേഗത്തില്‍ ഫലം ലഭിക്കുന്നതും കുറഞ്ഞ ഉപകരണങ്ങള്‍ ആവശ്യമായതുമായ ആന്‍റിജന്‍ ടെസ്​റ്റ്​ ലഭ്യമാക്കുന്നത്​ കോവിഡിനെതിരായ ​േപാരാട്ടത്തില്‍ നല്ല വാര്‍ത്തയാണെന്ന്​ ഡബ്ല്യൂ.എച്ച്‌​.ഒ ഡയറക്​ടര്‍ ജനറല്‍ ടെഡ്​റോസ്​ അദാനോം പറഞ്ഞു. ഇതിലൂടെ ടെസ്​റ്റ്​ വ്യാപകമാക്കാന്‍ കഴിയുമെന്ന്​ അദ്ദേഹം പറഞ്ഞു. ആദ്യം ആഫ്രിക്കയിലെ 20 രാജ്യങ്ങളിലാണ്​ ടെസ്​റ്റ്​ നടത്തുക. സമ്ബന്ന രാഷ്​ട്രങ്ങള്‍ ലക്ഷത്തില്‍ 292 പേരില്‍ ടെസ്​റ്റ്​ നടത്തു​േമ്ബാള്‍ ദരിദ്രരാജ്യങ്ങളില്‍ ഇത്​ 14 മാത്രമാണ്​. 12 ദശലക്ഷം ടെസ്​റ്റുകള്‍ നടക്കുന്നതോടെ ഇൗ അന്തരം കുറക്കുകയാണ്​ ലക്ഷ്യം.

Related News