Loading ...

Home International

സുപ്രീംകോടതി ജഡ്ജിയായി നീല്‍ ഗോര്‍സച്ചിനെ ട്രംപ് നാമനിര്‍ദേശം ചെയ്തു

വാഷിങ്ടണ്‍: യു.എസ് സുപ്രീംകോടതി ജഡ്ജിയായി കൊളറാഡോ ഫെഡറല്‍ അപ്പീല്‍ കോടതി ജഡ്ജി നീല്‍ ഗോര്‍സച്ചിനെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് നോമിനേറ്റ് ചെയ്തു. ജസ്റ്റിസ് അന്‍േറാണിയോ സ്കാലിയയുടെ മരണത്തോടെ സുപ്രീംകോടതിയില്‍ ഒഴിവുവന്ന സീറ്റിലേക്കാണിത്. സെനറ്റ് അംഗീകാരം നല്‍കിയാല്‍ സുപ്രീംകോടതിയില്‍ ജസ്റ്റിസ് അന്‍േറാണിയോ സ്കാലിയയുടെ മരണത്തോടെ നഷ്ടമായ കണ്‍സര്‍വേറ്റീവ് ഭൂരിപക്ഷം തിരിച്ചുപിടിക്കാം. 100 à´…à´‚à´— സെനറ്റില്‍ തീരുമാനം അംഗീകരിക്കാന്‍ 60 ശതമാനമെങ്കിലും വോട്ട് ലഭിക്കണം. à´…ബോര്‍ഷന്‍, തോക്കു നിയന്ത്രണം, ഭിന്നലിംഗ വിഭാഗങ്ങളുടെ അവകാശങ്ങള്‍ തുടങ്ങി തന്ത്രപ്രധാന വിഷയങ്ങളില്‍ സുപ്രീംകോടതിയാണ് അവസാന വാക്ക്.  കൊളറാഡോയില്‍ ജനിച്ച ഗോര്‍സച്ച് കൊളംബിയ യൂനിവേഴ്സിറ്റി, ഹാവാഡ് ലോ സ്കൂള്‍, ഓക്സ്ഫഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. 25 വര്‍ഷത്തിനിടെ സുപ്രീംകോടതിയിലേക്ക് നോമിനേറ്റ് ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് à´ˆ 49കാരന്‍. നിയമരംഗത്ത് ഒന്നാന്തരം പ്രകടനവും ബുദ്ധിശക്തിയും അച്ചടക്കവുമുള്ള ഗോര്‍സച്ചിനെ നാമനിര്‍ദേശം ചെയ്യുന്നതില്‍ അഭിമാനിക്കുന്നുവെന്ന് ട്രംപ് അഭിപ്രായപ്പെട്ടു.21 അംഗങ്ങളുടെ പട്ടികയില്‍നിന്നാണ് ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്. ട്രംപിന്‍െറ തെരഞ്ഞെടുപ്പിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങള്‍ എതിര്‍പ്പുമായി രംഗത്തത്തെിയിട്ടുണ്ട്. 2016 ഫെബ്രുവരിയിലാണ് സ്കാലിയ മരിച്ചത്. മുന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ നോമിനിയെ അംഗീകരിക്കാന്‍ റിപ്പബ്ളിക്കന്‍ സെനറ്റര്‍മാര്‍ തയാറാവാത്തതിനാല്‍ സുപ്രീംകോടതിയിലെ ഒഴിവു നികത്താനായില്ല.

Related News