Loading ...

Home National

ഭരണകൂട വേട്ട ; ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ വിടുന്നു

ഡല്‍ഹി : ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു . കേന്ദ്രസര്‍ക്കാര്‍ സൃഷ്ട്ടിക്കുന്ന പ്രശനങ്ങളെ തുടര്‍ന്നാണ് രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്ന് ആനംസ്റ്റി ഇന്റര്‍നാഷണല്‍ അറിയിച്ചു . ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകളും സെപ്റ്റംബര്‍ പത്തോടെ കേന്ദ്രം റദ്ദാക്കി. സംഘടനക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിക്കുന്നുവെന്ന് സംഘടന ആരോപിച്ചു. സംഘടനയുടെ സ്റ്റാഫുകളോട് അവരുടെ പഠന പരിപാടികളും ക്യാംപയിനുകളും നിര്‍ത്താന്‍ സംഘടന അറിയിച്ചു.മനുഷ്യാവകാശ സംഘടനകളെ വേട്ടയാടുന്ന സര്‍ക്കാരിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിതെന്ന് ആംനസ്റ്റി കുറ്റപ്പെടുത്തി. ആംനസ്റ്റി ഇന്ത്യക്കെതിരെ അവസാന രണ്ടുവര്‍ഷമായുള്ള അടിച്ചമര്‍ത്തലും അക്കൗണ്ടുകള്‍ മരവിപ്പിച്ചതും അപ്രതീക്ഷിതമായ നീക്കമെല്ല ഏറ്റവും ഒടുവില്‍ ജമ്മുകശ്മീരിലും ഡല്‍ഹി കലാപത്തിലും മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടതില്‍ വ്യക്തതവേണമെന്ന സംഘടനയുടെ കൃത്യമായ ആവശ്യമാണ് സര്‍ക്കാരില്‍ നിന്നുള്ള നിരന്തര പീഡനത്തിന് കാരണമെന്ന് ആംനസ്റ്റി ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു.

Related News