Loading ...

Home International

മെക്സിക്കോയില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ല്‍ ബാറിലുണ്ടായ വെടിവെപ്പില്‍ 11 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഇതില്‍ നാല് പേര്‍ സ്ത്രീകളാണ്. മെക്സിക്കോയിലെ ഏറ്റവും അക്രമാസക്തമായ സംസ്ഥാനമായാണ് ഗ്വാ​ന്‍​ജു​വാ​റ്റോ അറിയപ്പെടുന്നത്. ജാ​ര​ല്‍ ഡെ​ല്‍ പ്രോ​ഗ്രെ​സോ പ​ട്ട​ണ​ത്തി​ന​ടു​ത്തു​ള്ള ബാ​റി​ല്‍ ഞായറാഴ്ചയാണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ബാ​റി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി​യ ആ​യു​ധ​ധാ​രി​ക​ള്‍ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. മ​രി​ച്ച നാ​ലു സ്ത്രീ​ക​ളും ബാ​റി​ല്‍ ന​ര്‍​ത്ത​ക​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന​വ​രാ​ണ്.മ​യ​ക്കു​മ​രു​ന്ന് സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. എന്നാല്‍ ആക്രമണ കാരണം വ്യക്തമല്ല.

Related News