Loading ...

Home International

ഈജിപ്തില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപെട്ട് പ്രക്ഷോഭം: ഒരാള്‍ കൊല്ലപ്പെട്ടു

കെയ്‌റോ : ഈജിപ്തില്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍- സീസി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം. ആയിരങ്ങളാണ് സീസി സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തുടര്‍ച്ചയായ ആറാം ദിവസവും പ്രക്ഷോഭം തുടരുകയാണ്. സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച ജുമുഅയ്ക്ക് ശേഷമാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. തലസ്ഥാനമായ കെയ്‌റോ, ഗിസ, ദമിയേറ്റ, നൈല്‍ ഡെല്‍റ്റ, ലക്‌സോര്‍ ഗവര്‍ണറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്. അല്‍ സീസി പുറത്തുപോവുകയെന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാര്‍ വിളിക്കുന്നത്. പ്രകോപനമില്ലാതെ പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി തന്നെ പ്രചരിക്കുകയാണ്.

Related News