Loading ...

Home Kerala

കേരളത്തിൽ ഇ​ന്ന് 6477 പേ​ര്‍​ക്ക് കോ​വി​ഡ്,22 മ​ര​ണം

തി​രു​വ​ന​ന്ത​പു​രം: തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​റാ​യി​രം ക​ട​ന്നു. ഇ​ന്ന് 6477 പേ​ര്‍​ക്ക് ആ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ​യു​ള്ള ഏ​റ്റ​വും ഉ​യ​ര്‍​ന്ന പ്ര​തി​ദി​ന കേസുകളാണ് ഇ​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

6131 പേ​ര്‍​ക്ക് സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. അ​തി​ല്‍ 713 പേ​രു​ടെ സ​മ്ബ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 58 പേ​ര്‍ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 198 പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്.

ഇ​ന്ന് 22 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. à´‡â€‹à´¤àµ‹â€‹à´Ÿàµ† ആ​കെ മ​ര​ണം 635 ആ​യി. നി​ല​വി​ല്‍ 48,892 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ന്ന് 3481 പേ​ര്‍​ക്ക് രോ​ഗ വി​മു​ക്തി​യു​ണ്ടാ​യി. 1,11,331 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി. പരിശോധനകളുടെ എണ്ണവും ഇന്ന് വര്‍ധിച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 56,057 സാ​മ്ബി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

80 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. ക​ണ്ണൂ​ര്‍ 19, തി​രു​വ​ന​ന്ത​പു​രം 14, എ​റ​ണാ​കു​ളം 9, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, തൃ​ശൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് 6 വീ​തം, പാ​ല​ക്കാ​ട് 5, ആ​ല​പ്പു​ഴ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് 3 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് 10 ഐ​എ​ന്‍​എ​ച്ച്‌എ​സ് ജീ​വ​ന​ക്കാ​ര്‍​ക്കും രോ​ഗം ബാ​ധി​ച്ചു.

പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം 814, മ​ല​പ്പു​റം 784, കോ​ഴി​ക്കോ​ട് 690, എ​റ​ണാ​കു​ളം 655, തൃ​ശൂ​ര്‍ 607, കൊ​ല്ലം 569, ആ​ല​പ്പു​ഴ 551, ക​ണ്ണൂ​ര്‍, പാ​ല​ക്കാ​ട് 419 വീ​തം, കോ​ട്ട​യം 322, കാ​സ​ര്‍​ഗോ​ഡ് 268, പ​ത്ത​നം​തി​ട്ട 191, ഇ​ടു​ക്കി 114, വ​യ​നാ​ട് 74

സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ള്‍ ജി​ല്ല തി​രി​ച്ച്‌

തി​രു​വ​ന​ന്ത​പു​രം 794, മ​ല​പ്പു​റം 753, കോ​ഴി​ക്കോ​ട് 676, എ​റ​ണാ​കു​ളം 619, തൃ​ശൂ​ര്‍ 596, കൊ​ല്ലം 552, ആ​ല​പ്പു​ഴ 516, പാ​ല​ക്കാ​ട് 396, ക​ണ്ണൂ​ര്‍ 353, കോ​ട്ട​യം 320, കാ​സ​ര്‍​ഗോ​ഡ് 251, പ​ത്ത​നം​തി​ട്ട 143, ഇ​ടു​ക്കി 97, വ​യ​നാ​ട് 65

Related News