Loading ...

Home National

ലൈഫ് മിഷന്‍ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കും

ലൈഫ് മിഷനിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. FCRA സെക്ഷന്‍ 35 പ്രകാരമാണ് കേസ്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍ കേന്ദ്രാനുമതി ഇല്ലാതെ ഫണ്ട് കൈപറ്റിയതിനാണ് കേസ്. ലൈഫ് മിഷന്‍ പദ്ധതിയിലെ ഇടപാടുകളെപ്പറ്റി സ്വര്‍ണക്കടത്ത് ‌കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയിലൂടെയാണ്‌ പുറത്തുവന്നത്. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച്‌ അനില്‍ അക്കര എം.എല്‍.എയാണ് കൊച്ചി യൂണിറ്റിലെ സി.ബി.ഐ എസ്.പിക്കു പരാതി നല്‍കിയത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതായാണ് പരാതിയില്‍ പറയുന്നത്.

Related News